ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി

ഐരോളി കൈരളി കൾച്ചറൽ അസോസിയേഷൻ അങ്കണത്തിൽ ചേർന്ന യോഗത്തിൽ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളുടെ പ്രതിനിധികൾ പങ്കെടുത്തു.

0

സ്വയം തൊഴിൽ കണ്ടെത്തുവാൻ താല്പര്യമുള്ള വീട്ടമ്മമാർക്കും, അധിക വരുമാനം തേടുന്ന ഉദ്യോഗസ്ഥർക്കും മുതൽ മുടക്കില്ലാതെ ആരംഭിക്കാവുന്ന സംരംഭത്തിനാണ് മഹാരാഷ്ട്രയിൽ തുടക്കമിടുന്നത്. കുട്ടികളുടെയും സ്ത്രീകളുടേയും ഉന്നമനത്തിനായി ആരംഭിച്ച ഷൈലജ നായർ ഫൗണ്ടേഷനുമായി ചേർന്നാണ് സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത് .

അറിയപ്പെടുന്ന ബ്രാൻഡുകളുടെ നിത്യോപയോഗ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാനും സ്ത്രീകൾക്ക് മുതൽ മുടക്കില്ലാതെ വരുമാനം ഉണ്ടാക്കുവാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നതാണ് പ്രധാന നേട്ടം. വലിയ താമസ സമുച്ചയങ്ങളും, ഫ്ലാറ്റ് സംസ്കാരവും നിലവിലുള്ള നഗരത്തിൽ ഇത്തരം പദ്ധതികൾക്കായി കൂടുതൽ സമയം വിനിയോഗിക്കേണ്ടി വരില്ലെന്നതും സ്ത്രീകൾക്ക് പ്രയോജനകരമാണ്.

ഐരോളി കൈരളി കൾച്ചറൽ അസോസിയേഷൻ അങ്കണത്തിൽ ചേർന്ന യോഗത്തിൽ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളുടെ പ്രതിനിധികൾ പങ്കെടുത്തു. മുംബൈയിൽ ആദ്യമായി കുടുംബശ്രീ ആശയം പ്രാബല്യത്തിൽ കൊണ്ട് വന്ന സംഘടന കൂടിയാണ് ഐരോളിയിലെ കൈരളി കൾച്ചറൽ സെന്റർ.

സ്ത്രീ ശാക്തീകരണം മുന്നിൽ കണ്ടു രൂപം കൊടുത്ത കുടുംബശ്രീ പോലുള്ള സംഘടനകൾക്കും ഏറെ ഫലപ്രദമായ രീതിയിൽ വരുമാനം ഉണ്ടാക്കുവാൻ ഈ പലിശ രഹിത പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണെന്ന് ശൈലജാ ചാരിറ്റബിൾ ഫൌണ്ടേഷൻ ട്രസ്റ്റീ പ്രതാപ് നായർ പറഞ്ഞു.

ആംചി മുംബൈ 500 എപ്പിസോഡുകൾ പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചു സാമൂഹിക പ്രതിബദ്ധതയുള്ള കർമ്മ പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി.

കൈരളി പ്രസിഡന്റ്‌ ആർ.സി. പിള്ള, സെക്രട്ടറി പി. ചന്ദ്രൻ, ഖജാൻജി കുഞ്ചു,
വൈസ് പ്രസിഡന്റ്‌  ശശിധരൻ നായർ, ജോയിൻ സെക്രട്ടറി വനിതാ വിഭാഗം ചെയർ പേഴ്‌സൻ ബിന്ദു ജയൻ, (കുടുംബശ്രീ ഗ്രൂപ്പ് കൺവീനർ ) കൂടാതെ കുടുംബശ്രീ പ്രതിനിധികളായ ഗീത , സ്വപ്‌ന ജഗൽ, ലളിത ഗോപാലൻ, ശോഭന രാജൻ . ലത മജീന്ദ്രൻ, അജിത പ്രശാന്ത്, ജയന്തി ജനാർദ്ദനൻ, ലതിക ശ്രീഭദ്രൻ, തങ്കമ്മ ചെല്ലപ്പൻ, രമ സുരേഷ് ബാബു, ലീല തങ്കപ്പൻ, സ്വപ്‌ന പോൾ, അൽഫോൻസാ എബ്രഹാം
ജ്യോത്സന ദിനേശ് തുടങ്ങിയവരും യോഗത്തിൽ പങ്കാളികളായി.


_________________________________
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി
മറ്റൊരു വിഷുചന്തയൊരുക്കി മുംബൈ വിപണിയും സജീവമായി
കേരള ഹൌസ് ഹാളിന്റെ വാടക പുനഃസ്ഥാപിച്ചു.
അരേ, ആജ് വിഷു ഹൈ നാ !!

 

LEAVE A REPLY

Please enter your comment!
Please enter your name here