മകൻ തൈമൂറിന്റെ കാര്യത്തിൽ ഭയമുണ്ടെന്ന് കരീന

മുംബൈയിൽ നടന്ന പുരസ്‌കാര ചടങ്ങിൽ വൈകാരിക മുഹൂർത്തങ്ങൾ

0
തിരക്കേറിയ രക്ഷിതാക്കളെ പോലെ തന്നെ മകൻ തൈമൂറും ബിസിയായതോടെ അമ്മ ഹൃദയത്തിൽ ആശങ്കയും പേടിയും.  കരീന കപൂർ നായികയായ  വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് തൈമുര്‍. 
ചെറുപ്രായത്തിലും  തൈമുര്‍ കൈവരിക്കേണ്ട നേട്ടങ്ങളെ കുറിച്ച് അമ്മയായ കരീനയ്ക്ക് വ്യക്തമായ ധാരണകളുണ്ട്. 
ജനങ്ങള്‍ അഭിനന്ദിക്കുന്ന തരത്തില്‍ ജീവിതത്തില്‍ അവന്‍ എന്തെങ്കിലും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ കുഞ്ഞാണ്. എന്നാൽ തൈമൂറിന് ഇപ്പോൾ  തന്നെ അമിത സമ്മർദ്ദമാണുള്ളതെന്നും  അത് തന്നെ ഭയപ്പെടുത്തുന്നുവെന്നും കരീന വെളിപ്പെടുത്തി.  മുംബൈയിൽ ലോക് മത് സംഘടിപ്പിച്ച മഹാരാഷ്ട്രീയൻ ഓഫ് ദി ഇയർ പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കരീന.
 
എല്ലാ അമ്മമാരേയും പോലെ മക്കളോട് കൂടുതൽ  വാത്സല്യം കാണിക്കുന്ന കൂട്ടത്തിലാണ് ഞാനും. പുറംലോകം കാണാതെ ചട്ടക്കൂടിനുള്ളില്‍ മകനെ മളര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവന് സാധാരണ ജീവിതം നല്‍കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. മകനെ കുറിച്ചുള്ള ചോദ്യത്തിന്  വൈകാരികമായാണ്  കരീന പ്രതികരിച്ചത്. 
 
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ പവര്‍ ഐക്കണ്‍ എന്ന പുരസ്‌കാരം കരീനയ്ക്കായിരുന്നു ലഭിച്ചത്.  കരീനയെ കൂടാതെ  റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, ബോളിവുഡ് താരം അക്ഷയ് കുമാർ, സൊനാലി കുൽക്കർണി,  ഡോ ഡി വൈ പാട്ടീൽ, തുടങ്ങിയവരും വ്യത്യസ്ത മേഖലകളിലെ മികവിന് പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here