വിഷുകൈനീട്ടമായി സാഹിത്യ സമ്മേളനവും നാടകവും

വിഷു ദിനത്തിൽ കാന്തിവിലി ഈസ്റ്റിലുള്ള ലോഖണ്ഡ് വാലാ ടൗൺഷിപ്പിലെ ആലികാ ഹാളിൽ സാഹിത്യ സമ്മേളനവും നാടകവും നടക്കും

0

മുംബൈയിലെ എഴുത്തുകാരുടെ സംഘടനയായ ഫോമയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനം അരങ്ങേറുന്നു. ഏപ്രിൽ 15 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കാന്തിവിലി ഈസ്റ്റിലുള്ള ലോഖണ്ഡ് വാലാ ടൗൺഷിപ്പിലെ ആലികാ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ പറമ്പിൽ ജയകുമാർ, കഥാകൃത്ത് സുരേഷ് കണക്കൂർ, ടി കെ സി ജോസ് എന്നിവർ പ്രഭാഷണം നടത്തും . നഗരത്തിലെ പ്രമുഖ എഴുത്തുകാർ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കും.

തുടർന്ന് ബോംബെ കേരളീയ സമിതി അവതരിപ്പിക്കുന്ന ഈ പുണ്യ ഭൂമിയിൽ എന്ന സാമൂഹ്യ സംഗീത നാടകവും അരങ്ങേറും. രാജൻ തെക്കുംമലയുടെ രചനയിൽ രാജേന്ദ്രൻ പടിയൂർ സംവിധാനം നിർവഹിച്ച നാടകത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് വേണുഗോപാലാണ്. ഇതിനകം വിജയകരമായ നിരവധി സ്റ്റേജുകൾ പിന്നിട്ട നാടകത്തിന് മികച്ച പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്.

എം ജെ ഉണ്ണിത്താൻ, യു എൻ ഗോപി നായർ തുടങ്ങിയ സംഘടനാ ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും .

Watch highlights of the event in

__________________________________
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
അരേ, ആജ് വിഷു ഹൈ നാ !!
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here