സഹൃദയ നൽകി വരുന്ന നിർദ്ദനർക്കായുള്ള സൗജന്യ  ഭക്ഷണ വിതരണത്തിൽ പങ്കാളികളായി സുമനസുകൾ

ഭക്ഷണം കഴിച്ച് സംതൃപ്തിയടയുന്നതിനേക്കാൾ  വിളമ്പിക്കൊടുത്തും വിശപ്പകറ്റിയും സന്തുഷ്ടരാകുന്ന മാനുഷിക മൂല്യമുള്ള പുതിയ സംസ്കാരത്തിനാണ്  സഹൃദയ  തുടക്കം കുറിക്കുന്നത് 

0

സഹൃദയ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിരാലംബർക്കായുള്ള ഭക്ഷണ വിതരണം കഴിഞ്ഞ നവംബർ മാസം മുതൽ ആഴ്ചയിൽ രണ്ടു ദിവസമായി മുടങ്ങാതെ നടന്നു വരുന്നുണ്ട്.  ഫൗണ്ടേഷന്റെ  സേവനം  ആശ്വാസമാകുന്നത് കല്യാൺ ഡോംബിവ്‌ലി  പരിസരത്തുള്ള നിർദ്ദനർക്കാണ്.  വിശക്കുന്നവനു ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെ  തുടങ്ങി വച്ച  ആശയത്തിന് പിന്തുണയുമായി നിരവധി സുമനുസകൾ മുന്നോട്ടു വരുന്നുണ്ട്.

ഇന്ന് ഏപ്രിൽ 14 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് നൽകിയ ഭക്ഷണ വിതരണം നടത്തിയത് വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഇ. പ്രേമനാണ്. സഹൃദയ ഭാരവാഹികളായ സി പി ബാബു, ഇ പി വാസു, പ്രേംലാൽ, സുരേഷ് കുമാർ, യു കെ നായർ, രമേശ് നായർ, ടി കെ ബാബു, സുധീർ കുമാർ, പ്രീത സുധീർ കുമാർ തുടങ്ങിയവരെ കൂടാതെ പ്രാദേശിക സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

നിരാലംബര്‍ക്ക്  സൗജന്യ ഭക്ഷണമേകി സേവനരംഗത്ത് പുതിയ സംരഭത്തിന് തുടക്കമിടുകയാണ് സഹൃദയ.ഡോംബിവ്‌ലി കല്യാൺ  പരിസരത്തുള്ള ആരും വിശപ്പോടെ ഉറങ്ങരുത് എന്ന സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരത്തിനായി പരിശ്രമിക്കുകയാണ് ഫൌണ്ടേഷൻ ട്രസ്റ്റികൾ.

ഭക്ഷണം കഴിച്ച് സംതൃപ്തിയടയുന്നതിനേക്കാൾ  വിളമ്പിക്കൊടുത്തും വിശപ്പകറ്റിയും സന്തുഷ്ടരാകുന്ന മാനുഷിക മൂല്യമുള്ള പുതിയ സംസ്കാരത്തിനാണ്  സഹൃദയ  തുടക്കം കുറിക്കുന്നത്

വിശപ്പകറ്റാൻ ഭക്ഷണത്തിനായി   എത്തുന്നവരിൽ   മാനസികനില തെറ്റിയവരും, കുഷ്ഠ രോഗികളും,   അലഞ്ഞു തിരിയുന്നവരും,  യാചകരും അനാഥരുമെല്ലാം പെടുന്നു. സൗജന്യ ഭക്ഷണ വിതരണം ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കുമെന്ന വാദഗതികൾ  വിശപ്പിന്റെ കാര്യത്തിൽ നിലച്ചു പോവുന്നു. വിശപ്പിന്റെ രാഷ്ട്രീയത്തിന് ബദലാകുന്നത് ഭക്ഷണമാണെന്നാണ് മലയാളികൾ ട്രസ്റ്റികളായ സഹൃദയ ചാരിറ്റബിൾ ഫൌണ്ടേഷൻ വിശ്വസിക്കുന്നത്.പോൾ പറപ്പിള്ളി, ഡോ ഉമ്മൻ ഡേവിഡ്, സുനിൽ കുമാർ, രാജൻ പണിക്കർ, അനിൽ നമ്പ്യാർ, റോയ് കൊട്ടാരം, ഷാബു ചെറിയാൻ തുടങ്ങി നിരവധി പ്രമുഖരും സഹൃദയ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ട്രസ്റ്റികൾ ആണ്
_________________________________
കേരള ഹൌസ് ഹാളിന്റെ വാടക പുനഃസ്ഥാപിച്ചു.
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
മകളുടെ വിവാഹ ചെലവ് ചുരുക്കി നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here