സംഗീത സ്വാന്തനവുമായി ഗുഡ് വിൻ

  സമൂഹത്തിൽ   ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ദൈവത്തിന്റെ സ്വന്തം മക്കളുടെ  ചുണ്ടിൽ പുഞ്ചിരി പകരുവാൻ സംഗീതത്തിന്റെ മാസ്മരികത നിറഞ്ഞ സായാഹ്നത്തിന് കഴിഞ്ഞുവെന്ന് ട്രസ്റ്റികളായ സുനിൽ കുമാറും സുധീഷ് കുമാറും

  0

  മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായുള്ള മുന്നൂറോളം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്നേഹ സംഗീത സായാഹ്നമൊരുക്കി ഗുഡ്‌വിൻ ചാരിറ്റബിൾട്രസ്റ്റ് മാതൃകയായി. ഡോംബിവലി ഈസ്റ്റിലുള്ള അസ്തിത്വ  ഓർഫനേജ് അങ്കണത്തിൽ വച്ച് നടന്ന സംഗീത പരിപാടിയിൽ ഗുഡ് വിൻ ഗോൾഡൻ വോയ്‌സിലെ ഗായകർ ഗാനാർച്ചനയിലൂടെ സ്നേഹ സ്വാന്തനം പകർന്നാടി.

  സമൂഹത്തിൽ   ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ദൈവത്തിന്റെ സ്വന്തം മക്കളുടെ  ചുണ്ടിൽ പുഞ്ചിരി പകരുവാൻ സംഗീതത്തിന്റെ മാസ്മരികത നിറഞ്ഞ സായാഹ്നത്തിന് കഴിഞ്ഞുവെന്ന് ട്രസ്റ്റികളായ സുനിൽ കുമാറും സുധീഷ് കുമാറും പറഞ്ഞു.

  സന്നദ്ധ സംഘടനയായ അസ്തിത്വ ഓർഫനേജിലെ ട്രസ്റ്റികളെ കൂടാതെ ഇ പി വാസു, ഓ പ്രദീപ്, അഡ്വ. പദ്മ ദിവാകരൻ, പ്രേംലാൽ, ടി എൻ സുരേന്ദ്രൻ, രവീന്ദ്രനാഥ്, , രാഖി സുനിൽ, സത്യൻ നമ്പറത്ത്, ടി ആർ ചന്ദ്രൻ, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. സിന്ധു നായർ ചടങ്ങുകൾ നിയന്ത്രിച്ചു.

  അവയവദാന ബോധവത്കരണ പരിപാടിയിലൂടെ ഏകദേശം ഒരു ലക്ഷത്തോളം സുമനസുകളെ അവയവദാന പ്രഖ്യാപനത്തിന്റെ ഭാഗമാക്കിയ ഗുഡ് വിൻ ചാരിറ്റബിൾ ട്രസ്റ്റ് ഈയിടെ ആരംഭിച്ച മൊബൈൽ സ്തനാർബുദ പരിശോധന സംവിധാനങ്ങളും സംഘടനയുടെ സാമൂഹിക പ്രതിബദ്ധത ഉയർത്തി കാണിക്കുന്നതായിരുന്നു.
  _____________________________________
  ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
  സംഗീതത്തെ ജനകീയമാക്കുന്നത് സോഷ്യൽ മീഡിയകളാണെന്ന് പണ്ഡിറ്റ് രമേശ് നാരായണൻ
  ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
  ഉദ്ധവിന് മുഖ്യമന്ത്രി ആകാമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

  LEAVE A REPLY

  Please enter your comment!
  Please enter your name here