മഹാനഗരത്തിലെ വിഷു വിശേഷങ്ങളുമായി ആംചി മുംബൈ

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് ഇക്കുറി മുംബൈയിലെ വിഷു വിശേഷങ്ങൾ കൈരളി ടി വി പ്രേക്ഷകർക്കായി പങ്കു വയ്ക്കുന്നത്

0

മുംബൈയിൽ മലയാളികൾ തിങ്ങി പാർക്കുന്ന ഇടങ്ങളിലെ മാർക്കറ്റുകളിൽ വിഷു കച്ചവടം ലക്ഷ്യമാക്കി വാഴയില, ചക്ക, നേന്ത്രക്കായ, പപ്പടം തുടങ്ങി ആഘോഷത്തിന്റെ ആവേശം വിളിച്ചോതുന്ന കേരള വിഭവങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. വിഷുക്കാലം അടുത്തതോടെ കണിക്കൊന്നയ്ക്കും നല്ല ഡിമാൻഡ് ആയി.

വിലയുടെ കാര്യത്തിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരുമ്പോൾ കണിക്കൊന്ന, ചക്ക, നേന്ത്രപ്പഴം തുടങ്ങിയ വിഷു വിഭവങ്ങൾക്ക് വിപണിയിൽ താര പദവിയാണ്.

എന്നാൽ വിലയൊന്നും ആഘോഷത്തിന്റെ ആവേശം കെടുത്തുന്നില്ലായെന്നാണ് നഗരത്തിലെ കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നത്

മുംബൈയിൽ വിഷു വിഭവങ്ങൾ കൂടുതലും വിറ്റഴിയുന്നത് മലയാളിക്കടകളിൽ ആണെങ്കിലും പ്രധാന മാർക്കറ്റുകളിലും ചക്ക, കൊന്നപ്പൂ, തുടങ്ങിയവ ലഭ്യമാണ്. പൊതുവെ ആഘോഷങ്ങൾക്കായി അവുധിയെടുക്കാൻ മടിയുള്ളവരാണ് മുംബൈയിലെ ഭൂരിഭാഗവും മലയാളികൾ. എന്നാൽ ഇക്കൊല്ലത്തെ വിഷു ഞായറാഴ്ചയായതിനാൽ ആഘോഷങ്ങൾക്ക് തിളക്കം കൂടുമെന്ന പ്രതീക്ഷയിലാണ് വിപണിയും ഒരുങ്ങുന്നത് .സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് ഇക്കുറി മുംബൈയിലെ വിഷു വിശേഷങ്ങൾ കൈരളി ടി വി പ്രേക്ഷകർക്കായി പങ്കു വയ്ക്കുന്നത് . തിരക്ക് പിടിച്ച നഗര ജീവിതത്തിനിടയിലും ജന്മ നാടിൻറെ പൈതൃകവും സംസ്കാരവും കാത്തു സൂക്ഷിക്കുവാൻ ഇവരെല്ലാം പ്രതിബദ്ധരാണ്. ഇന്ന് രാത്രി 9.30 ന് പീപ്പിൾ ടി വിയിലും നാളെ രാവിലെ 7.30ന് കൈരളി ടി വിയിലുമാണ് മുംബൈയിലെ വിഷു ചന്തയും വിഷു കണിയുമെല്ലാം വിഷയമാകുന്നത് .

മറക്കാതെ കാണുക


_______________________________________
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
അരേ, ആജ് വിഷു ഹൈ നാ !!
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും

 

LEAVE A REPLY

Please enter your comment!
Please enter your name here