കുറൂരമ്മയെ ആഘോഷമാക്കി മലയാളത്തിന്റെ മഹാ പ്രതിഭകൾ

കേരളത്തിൽ പോലും വേദികൾ കുറഞ്ഞു വരുന്ന നാടകമെന്ന കലയ്ക്ക് മുംബൈ പോലുള്ള നഗരത്തിൽ ഇത്രയധികം സ്റ്റേജുകൾ ലഭിക്കുകയെന്നത് ശ്ലാഘനീയമാണെന്ന് നടൻ മധു

0

മുംബൈയിലും കേരളത്തിലുമടക്കം നിരവധി സ്റ്റേജുകൾ പിന്നിട്ട സാരഥി തീയറ്റേഴ്‌സിന്റെ കുറൂരമ്മ നാടകത്തിന്റെ ഇരുപത്തി അഞ്ചാമത്തെ പ്രദർശനം കാണുവാൻ മലയാള സിനിമയിലെ അതികായകനായ മധു, മലയാളിക്ക് അമ്മയുടെ മുഖവും മനസ്സും നല്‍കിയ കവിയൂർ പൊന്നമ്മ, ചിരിയുടെ സുൽത്താൻ സലിംകുമാർ എന്നിവരെത്തി ആശംസകൾ നേർന്നപ്പോൾ മുംബൈ നാടക വേദിക്ക് അഭിമാന മുഹൂർത്തമായി.

കേരളത്തിൽ പോലും വേദികൾ കുറഞ്ഞു വരുന്ന നാടകമെന്ന കലയ്ക്ക് മുംബൈ പോലുള്ള നഗരത്തിൽ ഇത്രയധികം സ്റ്റേജുകൾ ലഭിക്കുകയെന്നത് ശ്ലാഘനീയമാണെന്ന് നടൻ മധു പറഞ്ഞു. കവിയൂർ പൊന്നമ്മയും സലിം കുമാറും തങ്ങളുടെ നാടകാനുഭവങ്ങൾ സദസ്സിന് പങ്കിട്ടു. താക്കുർളി മഹിളാ സമിതി സ്കൂൾ അങ്കണത്തിൽ വിഷു ദിവസം വൈകുന്നേരം എട്ടു മണിയോടെ അരങ്ങേറിയ നാടകം കാണാൻ മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി നാടക പ്രേമികളാണ് എത്തിയിരുന്നത്.

തിരക്ക് പിടിച്ച നഗര ജീവിതത്തിനിടയിൽ വീണു കിട്ടുന്ന സമയമാണ് സാരഥിയിൽ അഭിനയിച്ചവരുടെ റിഹേർസൽ ക്യാമ്പുകൾ. എന്നിട്ടും പ്രൊഫഷണൽ നടന്മാരെ പോലും അതിശപ്പിച്ച അഭിനയ മുഹൂർത്തങ്ങൾ. ഇരുപത്തി അഞ്ചാമത്തെ സ്റ്റേജിൽ എത്തി നിൽക്കുമ്പോൾ കുറൂരമ്മയുടെ വിജയത്തിന് പുറകിൽ ഒരു കൂട്ടം കലാ സ്നേഹികളുടെ ആത്മ സമർപ്പണമുണ്ട് .

എം കെ ദേവരാജൻ സംവിധാനം ചെയ്ത കുറൂരമ്മയുടെ നിർമ്മാണ ചുമതലകൾ വഹിച്ചത് സന്തോഷ് കുമാറും പ്രമോദ് പണിക്കരും ചേർന്നാണ്. ദിനേശ് പള്ളത്ത് രചിച്ച നാടകത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്തനായ മോഹൻ സിത്താരയാണ്. രംഗപടമൊരുക്കിയിരിക്കുന്നത് ആർട്ടിസ്റ് സുജാതനും.

നിരവധി നല്ല അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് കുറൂരമ്മ. കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നടന്മാരെ മുംബൈയിൽ നിന്നും തന്നെ തിരഞ്ഞെടുത്താണ് നാടകം അവതരിപ്പിക്കുന്നത്. മുംബൈയിലെ മുൻ നിര നാടക പ്രവർത്തകരിൽ പ്രധാനിയായ സാരഥി സന്തോഷിൻറെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും കുറൂരമ്മ. സന്തോഷിനെ കൂടാതെ ജനാർദ്ദനൻ, പ്രസാദ് ഷൊർണൂർ, ശ്രുതി മോഹൻ, തുടങ്ങി നിരവധി പ്രതിഭകൾ തന്മയത്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വച്ചു.

സഹ ജീവികളോടുള്ള കരുണയും സാധു ജനസേവയുമാണ് യഥാർത്ഥ ഈശ്വര പൂജയെന്ന സന്ദേശം നൽകുന്ന നാടകത്തിനു നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
___________________________________________
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
അരേ, ആജ് വിഷു ഹൈ നാ !!
സംഗീത സ്വാന്തനവുമായി ഗുഡ് വിൻ
ഉദ്ധവിന് മുഖ്യമന്ത്രി ആകാമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
AMCHI MUMBAI – APRIL 15, 2018 KAIRALI TV
AMCHI MUMBAI – APRIL 14, 2018 PEOPLE TV

LEAVE A REPLY

Please enter your comment!
Please enter your name here