ഇക്കൊല്ലത്തെ വിഷു മുംബൈ മലയാളികളോടൊപ്പം; കുറൂരമ്മ ആഘോഷമാക്കാൻ സലിം കുമാറും മുംബൈയിൽ

മുംബൈയിലെ നാടക പ്രേമികൾക്ക് വിഷുക്കൈ നീട്ടമായി കാഴ്ച വയ്ക്കുന്ന ഈ പ്രദർശനവേളക്ക് സാക്ഷ്യം വഹിക്കാൻ മലയാള സിനിമയിലെ രണ്ടു പ്രതിഭകളായ ദേശീയ അവാർഡ് ജേതാവ് സലീം കുമാറും, കവിയൂർ പൊന്നമ്മയോടൊപ്പം ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്‌. എയർപോർട്ടിൽ സംഘാടകർ ഇവരെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

0

മലയാളസിനിമയിലെ കോമ‍ഡി രാജാക്കന്മാരിൽ പ്രധാനിയായ സലിം കുമാർ മുംബൈയിലെത്തി. ഇക്കൊല്ലത്തെ വിഷു മുംബൈ മലയാളികളോടൊപ്പം ആഘോഷിക്കാനുള്ള ത്രില്ലലാണ് ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ ഈ പറവൂർക്കാരൻ. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ച സലിം കുമാർ വടക്കൻ പറവൂരിലുള്ള ഗവർമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഗവർമെന്റ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.

സലിംകുമാർ തന്റെ മിമിക്രി ജീവിതം ഇദ്ദേഹം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. കാർഷിക രംഗത്തും സലിംകുമാർ മുംബൈയിൽ നിറയെ സൗഹുദ ബന്ധങ്ങളുള്ള കലാകാരനാണ്. ജയറാം നായകനായ ‘ദൈവമേ കൈതൊഴാം കെ കുമാറാകണം’ എന്ന ചിത്രത്തിന്റെ ചനയും സംവിധാനവും നിർവഹിച്ചത് സലിം കുമാറാണ്.

മുംബൈയിലെ നാടക പ്രേമികൾക്ക് വിഷുക്കൈ നീട്ടമായി കാഴ്ച വയ്ക്കുന്ന ഈ പ്രദർശനവേളക്ക് സാക്ഷ്യം വഹിക്കാൻ മലയാള സിനിമയിലെ രണ്ടു പ്രതിഭകളായ ദേശീയ അവാർഡ് ജേതാവ് സലീം കുമാറും, കവിയൂർ പൊന്നമ്മയോടൊപ്പം ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്‌. എയർപോർട്ടിൽ സംഘാടകർ ഇവരെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

ദിനേശ് പള്ളത്ത് രചന നിർവഹിച്ച നാടകത്തിന്റെ സംവിധാന ചുമതല ദേവരാജനാണ്. മോഹൻ സിത്താര സംഗീതവും ആർട്ടിസ്റ് സുജാതൻ രംഗപാടവും നിർവഹിച്ചു. സന്തോഷ് സാരഥി, പ്രസാദ് ഷൊർണൂർ, രാജൻ, വിജയൻ പുല്ലാട്, ജനാർദ്ദനൻ, ഉഷാ നായർ, ശ്രുതി തുടങ്ങി മുംബൈയിലെ കലാകാരന്മാർ അണി നിരക്കുന്ന നാടകത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്നത് സന്തോഷ് കുമാറും പ്രോമോദ് പണിക്കരും ചേർന്നാണ്.

 

ഇന്ന് ഏപ്രിൽ 15ന് വൈകുന്നേരം 6 മണിക്ക് താക്കുർളി മഹിള സമിതി ഇംഗ്ലീഷ് ഹൈസ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും
____________________________
മലയാള സിനിമയുടെ സ്വന്തം അമ്മയെത്തി ; കുറൂരമ്മ കാണാൻ
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക്
ഐരോളിയിൽ തുടക്കമായി
അരേ, ആജ് വിഷു ഹൈ നാ !!
ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും
മകളുടെ വിവാഹ ചെലവ് ചുരുക്കി നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here