വരികൾക്കിടയിൽ – 1

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0


ബ്രിട്ടനിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് മുമ്പെങ്ങും കാണാത്ത വരവേൽപ്പ് : തെരേസ മേയും ചാൾസ് രാജകുമാരനും പ്രത്യേക അത്താഴവിരുന്നു നൽകുന്നു .

  • സ്പെഷ്യൽ ഡിന്നർ !! ഓ , അച്ഛാ ദിൻ അല്ല , അച്ഛാ രാത് .

കേരളത്തിൽ വ്യാജ ഹർത്താൽ വാർത്ത യാഥാർഥ്യമാക്കി ചിലർ: വലഞ്ഞ് ജനങ്ങൾ

  • തിങ്കളാഴ്ച, വിഷു പിറ്റേന്ന് ഇത്രയൊക്കെ പോരെ ഒരു വ്യാജ ഹർത്താൽ വാർത്ത യാഥാർഥ്യമാക്കാൻ

ചില ഡോക്ടർമാർക്ക് ജോലി ചെയ്യാൻ മടിയെന്ന് ആരോഗ്യമന്ത്രി .

  •  പാവം രോഗിയുടെ വയറ്റിൽ കത്തിയും സൂചിയുമൊക്കെ കിട്ടുന്നത് മടി കൊണ്ട് തന്നെയാകും

ലഖ്‌നൗവിൽ സാക്ഷി മഹാരാജ് നിശാ ക്ലബ് ഉത്ഘാടനം ചെയ്തതിന്റെ പേരിൽ വിവാദം .

  •  പ്രതിയും “സാക്ഷി”യും ഒരാളെന്നുള്ള അഭൂത പ്രതിഭാസമായതിനാൽ വിവാദത്തിന്റെ ആവശ്യമില്ല .

രാജൻ കിണറ്റിങ്കര
___________________________________
അസീഫക്ക് നീതി തേടി മുംബൈയിലും പ്രതിഷേധം വ്യാപകം
കായിക താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ബിന്ദു പ്രസാദ്
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
കുറൂരമ്മയെ ആഘോഷമാക്കി മലയാളത്തിന്റെ മഹാ പ്രതിഭകൾ

LEAVE A REPLY

Please enter your comment!
Please enter your name here