വേദിയെ ധന്യമാക്കി അച്ഛനും മകളും

ഗുരു ചന്ദ്രലേഖയുടെ കീഴിൽ ഭരതനാട്യം പഠിക്കുന്ന വിദ്യ ഇതാദ്യമായാണ് അച്ഛനോടൊപ്പം വേദി പങ്കിടുന്നത്.

0

മീരാ റോഡിൽ നടന്ന സീതാപഹരണത്തിന്റെ നൃത്താവിഷ്കാരത്തിന് ചുവടുകൾ വച്ചാണ് റിലൈൻസ് ഇൻഡസ്ട്രീസിലെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഡോ സജീവ് നായരും മകൾ വിദ്യാ നായരും സദസ്സിനെ വിസ്മയിപ്പിച്ചത്. ബിർളാ ഗ്രൂപ്പിൽ കെമിക്കൽ എഞ്ചിനീയർ ആയി സേവനമനുഷ്ഠിക്കുകയാണ് വിദ്യ . കോർപ്പറേറ്റ് സ്ഥാപനത്തിൽ ഉന്നത പദവി വഹിക്കുമ്പോഴും കലയെ ഹൃദയത്തോടെ ചേർത്ത് വച്ചിട്ടുള്ള കലാകാരനാണ് സജീവ് നായർ. മകൾ വിദ്യയും അച്ഛനെപ്പോലെ ക്ലാസ്സിക്കൽ ഡാൻസിൽ പ്രാവീണ്യം നേടിയ കലാകാരിയാണ്.

പ്രശസ്ത നൃത്താദ്ധ്യാപകൻ ജിജിയാണ് വിദ്യയുടെ ഡാൻസ് ഗുരു. ഇപ്പോൾ ഗുരു ചന്ദ്രലേഖയുടെ കീഴിൽ ഭരതനാട്യം പഠിക്കുന്ന വിദ്യ ഇതാദ്യമായാണ് അച്ഛനോടൊപ്പം വേദി പങ്കിടുന്നത്. നിരവധി നൃത്ത പരിപാടികളും നാടകവും സംവിധാനം ചെയ്തിട്ടുള്ള സജീവ് നായർ ഈയിടെ തിരുവനന്തപുരത്തു അവതരിപ്പിച്ച വേട നൃത്തവും കാണികളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. നടന കലാ രത്നം ഗുരു ഗോപിനാഥിന്റെ ശിഷ്യനാണ് ഡോ സജീവ് നായർ
_________________________________


മുംബൈയിൽ വേടനൃത്തത്തിന് വേദിയൊരുങ്ങുന്നു.
കായിക താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ബിന്ദു പ്രസാദ്
കുറൂരമ്മയെ ആഘോഷമാക്കി മലയാളത്തിന്റെ മഹാ പ്രതിഭകൾ
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
ഏകാന്തം അവസാനിക്കുമ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here