പ്ലാസ്റ്റിക് വിമുക്ത നഗരത്തെ പ്രോത്സാഹിപ്പിച്ചു അക്ബർ അക്കാദമി

0

അക്ബർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ലോക ഭൗമദിനം ആഘോഷിക്കുന്നു. പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനുള്ള സന്ദേശവുമായി പേപ്പർ ബാഗുകൾ ഉണ്ടാക്കി വിതരണം ചെയ്താണ് അക്കാദമിയിലെ വിദ്യാർഥികൾ മാതൃകയാകുന്നത്‌. വ്യാപാരശാലകളില്‍ നിന്നും സാധനങ്ങള്‍ക്കൊപ്പം വീടുകളില്‍ എത്തുന്ന പ്ലാസ്റ്റിക്‌ ക്യാരിബാഗുകളെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു പേപ്പർ ബാഗുകൾ വിതരണം ചെയ്യും.

പ്ലാസ്റ്റിക് വിമുക്ത നഗരമെന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്രയില്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ട് നാളുകളായിരിക്കെ പദ്ധതിയുടെ വിജയത്തിന് ഇത്തരം ബോധവത്കരണ പരിപാടികൾ ലക്‌ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഏപ്രിൽ 21 ന് ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപമുള്ള അക്കാദമി ഓഫ് എയർ ലൈൻ സ്റ്റഡീസിൽ ആയിരിക്കും ലോക ഭൗമദിനം ആഘോഷിക്കുക.

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള്‍ ഗൌരവമായി എടുത്തിട്ടില്ല. അതിനാലാണ് ഈ പ്രശ്നം കൂടുതല്‍ ഗുരുതരം ആകുന്നത്.

പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്. മാത്രമല്ല, പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു.

ഭൂമിയെ പ്ലാസ്റ്റിക് വിമുക്തമാക്കുവാനുള്ള ഉത്തരവാദിത്തം ഓരോ പൗരനിലും നിക്ഷിപ്തമാണെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് അക്ബർ അക്കാദമിയിലെ വിദ്യാർഥികളുടെ ദൗത്യം.
_________________________________
സംഗീത സ്വാന്തനവുമായി ഗുഡ് വിൻ
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here