വരികൾക്കിടയിൽ – 2

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

പ്രേക്ഷകർ ഏതെല്ലാം ചാനൽ എത്രനേരം കാണുന്നു എന്നറിയാൻ ടെലിവിഷൻ സെറ്റ് ടോപ് ബോക്സുകളിൽ ചിപ്പ് ഘടിപ്പിക്കാൻ കേന്ദ്ര തീരുമാനം.

  • എന്തിനാ സെറ്റ് ടോപ് ബോക്സിൽ ഒതുക്കുന്നത് , സ്‌കൂൾ കുട്ടികളുടെ ലഞ്ച് ബോക്സിലുമാകാം, എന്തൊക്കെ കഴിക്കുന്നുവെന്നറിയാല്ലോ !

രണ്ടായിരത്തിന്റെ നോട്ടുകൾ വിപണിയിൽ നിന്നും അപ്രത്യക്ഷമാകുന്നതിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി .

  • ആരെങ്കിലും കിഡ്നാപ്പ് ചെയ്തതാകാനും മതി ; കാലം മഹാ മോശമാണേ

സീറ്റ് നിഷേധിച്ചു: കർണാടക ബി .ജെ .പി നേതാവ് ഷാഷിൽ നാമോഷി മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു.

  • ഇങ്ങനെ കരയല്ലെ , കണ്ണീർ സീരിയൽ കണ്ടുമടുത്താണ് ഞങ്ങൾ ന്യൂസ് ചാനൽ വയ്ക്കുന്നത്, അവിടെയും കണ്ണീരെന്നു വച്ചാൽ?

കേരളത്തിൽ മെയ് അവസാനമോ ജൂൺ ആദ്യമോ മഴയെത്തും: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .

  • എന്തായാലും പെട്ടെന്ന് വേണം ട്ടോ, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ആയാൽ പെരുമാറ്റ ചട്ട ലംഘനമാകും .

കഴിഞ്ഞവർഷം ഉൽപാദിപ്പിച്ച കേരളത്തിലെ പച്ചക്കറികൾ 93.6 ശതമാനം കീടനാശിനി മുക്തം .

  • നന്നാവാൻ തീരുമാനിച്ചതൊന്നും അല്ല, കീടനാശിനി വാങ്ങാൻ കാശില്ലാത്തതുകൊണ്ടാ .

 

  • രാജൻ കിണറ്റിങ്കര – ഏപ്രിൽ 17, 2018

__________________________________
വരികൾക്കിടയിൽ
അരേ, ആജ് വിഷു ഹൈ നാ !!
ഏകാന്തം അവസാനിക്കുമ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here