കനത്ത ചൂടില്‍ വെന്തുരുകി മുംബൈ മഹാ നഗരം

രേഖപ്പെടുത്തിയത് പത്ത് വര്‍ഷത്തിനിടെയുണ്ടായ രണ്ടാമത്തെ ഉയര്‍ന്ന താപനില

1

ഇത്രയും കനത്ത ചൂട് നഗരത്തിൽ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലന്നാണ് നഗരവാസികൾ പറയുന്നത്. ഉഷ്ണ കാറ്റാണ് താപ നില ഉയർത്തുന്നതും പുറത്തിറങ്ങാൻ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതും. മാർക്കറ്റിംഗ്, സെയിൽസ്മാൻ തുടങ്ങി ഔട്ട് ഡോർ ജോലികൾ ഒഴിവാക്കാൻ പറ്റാത്ത ജീവനക്കാരാണ് ഏറെ വലയുന്നത്. ചൂട് കനത്തതോടെ യാത്രയും ദുസ്സഹമായി.

ചൂട് കനത്തതോടെ പാത വക്കിലെ ശീതള പാനീയങ്ങൾക്ക് നല്ല ഡിമാൻഡ് ആയി. സാധാരണക്കാരന്റെ ദാഹ ശമിനിയായ കരിമ്പിൻ ജൂസ് മുതൽ വില കൂടിയ കരിക്കിൻ വെള്ളം വരെ ഈ വേനലിൽ വിൽപ്പനയിൽ റെക്കോർഡാണ് . കച്ചവട സാധ്യത കണക്കിലെടുത്തു നിരവധി പുത്തൻ കച്ചവടക്കാരും നിരത്തിലുണ്ട് .

എയർ കണ്ടിഷൻ, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾക്കും വിൽപ്പനയിൽ വൻ വർദ്ധനവാണ് ഏപ്രിൽ മാസത്തിൽ ഉണ്ടായതെന്ന് കച്ചവടക്കാർ പറയുന്നു. പത്തു വർഷത്തിനിടെ ഇത്രയും ഉയർന്ന താപ നില രേഖപ്പെടുത്തുന്നത് ഇത് രണ്ടാം തവണയാണ്. 2011 ലാണ് നാല്പത് ഡിഗ്രിക്ക് മുകളിൽ താപ നില രേഖപെടുത്തിയ വർഷം.
__________________________________________
വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
പ്ലാസ്റ്റിക് വിമുക്ത നഗരത്തെ പ്രോത്സാഹിപ്പിച്ചു അക്ബർ അക്കാദമി

&;

1 COMMENT

  1. ചൂടുണ്ടായിരുന്നു. പക്ഷേ നിങ്ങൾ പറയുന്നത് പോലെ നഗരം വെന്തുമില്ല ഉരുകിയുമില്ല. നിങ്ങളാണ് എന്തിനും ഏതിനും hype ഉണ്ടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here