മയിൽപീലിക്കു മികച്ച തുടക്കം; 268 മാർക്കുമായി സൂര്യാ മുരളീധരൻ ആദ്യ മത്സരാർത്ഥി

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 18 പേരാണ് ആദ്യ റൌണ്ട് മത്സരത്തിൽ മാറ്റുരച്ചത്. 10 വയസ്സ് മുതൽ 40 വയസ്സ് വരെയായിരുന്നു പ്രായ പരിധി.

0

മുംബൈയിലെ പ്രതിഭകൾക്കായി ഒരുക്കിയ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോയ്ക്ക് തിളക്കമാർന്ന തുടക്കം കുറിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി അഭിനന്ദനങ്ങളാണ് മറുനാട്ടിലെ ആദ്യ മലയാള കവിതാലാപന മത്സരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹൃസ്വവും സൂക്ഷ്മമവുമായ വിശകലനങ്ങളിലൂടെ കേരളത്തിലെ പ്രഗത്ഭ കവികളായ വിധി കർത്താക്കളും പ്രേക്ഷക പ്രീതി നേടി. പി രാമൻ, രാജീവ് കാറൽമണ്ണ, ബാബു മുണ്ടൂർ എന്നിവരാണ് കേരളത്തിന് പുറത്തു നടക്കുന്ന ആദ്യ കാവ്യാലാപന മത്സരത്തിന്റെ വിധികർത്താക്കൾ. മുൻധാരണകൾ അസ്ഥാനത്താക്കിയ പ്രകടനങ്ങളാണ് മത്സരാർഥികൾ കാഴ്ച വച്ചത്.

വള്ളത്തോളിന്റെ അച്ഛനും മകളും എന്ന കവിതയായിരുന്നു സൂര്യ മുരളീധരൻ ചൊല്ലിയത്. കവിതയിലെ നാടകീയ ഭാവങ്ങൾ നന്നായി അവതരിപ്പിച്ചെന്നാണ് പ്രശസ്ത കവി പി രാമൻ വിലയിരുത്തിയത്. വിധികർത്താക്കളായ രാജീവ് കാറൽമണ്ണയും ബാബു മുണ്ടൂരും സൂര്യയുടെ ആലാപന മികവിനെയും അവതരണത്തെയും സൂക്ഷ്മമായി അവലോകനം ചെയ്തു. പി രാമൻ 90 മാർക്ക് നൽകിയപ്പോൾ, ബാബു മണ്ടൂർ 86 മാർക്കും രാജീവ് 92 മാർക്കുമാണ് സൂര്യയുടെ ആലാപനത്തിന് നൽകിയത്. മൊത്തം 268 മാർക്കാണ് ആദ്യ മത്സരാർത്ഥിയായ വന്ന സൂര്യ മുരളീധരൻ സ്വന്തമാക്കിയത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 18 പേരാണ് ആദ്യ റൌണ്ട് മത്സരത്തിൽ മാറ്റുരച്ചത്. 10 വയസ്സ് മുതൽ 40 വയസ്സ് വരെയായിരുന്നു പ്രായ പരിധി. പ്രശസ്ത ഗായികയും നർത്തകിയുമായ നീതി നായർ അവതാരകയായ മയിൽപ്പീലിയിൽ പശ്ചാത്തലമൊരുക്കിയത് മുംബൈയിലെ പ്രശസ്ത വാദ്യ കലാകാരനായ അനിൽ പൊതുവാളാണ്.

 


വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും

LEAVE A REPLY

Please enter your comment!
Please enter your name here