തൃശൂർ പൂരത്തിന്റെ ആവേശം പങ്കിടാൻ മുംബൈയിലും വേദിയൊരുങ്ങുന്നു.

മുംബൈയുടെ ഉപനഗരമായ കല്യാണിലാണ് പൂരത്തിന്റെ പൊലിമ പങ്കിടാൻ തൃശൂർക്കാരും സുഹൃത്തുക്കളും ഒത്തു കൂടുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രത്യേക ക്ഷണിതാക്കൾ ആയിരിക്കും.

0

മുംബൈയിലെ തിരക്കിട്ട ജീവിതത്തിനിടയിലും തൃശൂർ പൂരത്തിന്റെ ആവേശം മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് നഗരത്തിലെ ഗഡികൾ. തൃശൂരിൽ പൂരത്തിന് ഇലഞ്ഞിത്തറ മേളം തുടങ്ങി കഴിഞ്ഞാൽ പിന്നെ മഹാനഗരത്തിലെ ‘മ്മടെ തൃശൂർക്കാരന്റെ’ മനസ്സിലും പതികാലത്തില്‍ തുടങ്ങി, പരകോടിയിലെത്തിക്കുന്ന മേളപ്പൊലിമയാണ്.

‘മ്മടെ തൃശൂർ പൂരം’ കൊഴുപ്പിക്കാൻ മുംബൈയിലെ ഗഡികളും ഒരുങ്ങുന്നു
.

സാങ്കേതിക വിദ്യ വികസിച്ചതോടെ സ്മാർട്ട് ഫോണിൽ വരെ തത്സമയം കണ്ടു പൂരത്തിന്റെ ആവേശം നുകരുന്നവരും ധാരാളമുണ്ടു നഗരത്തിൽ. സമാനതകളില്ലാത്ത, വർണ്ണവിസ്മയമാർന്ന കുടമാറ്റവും, ഗജവീരന്മാരുമെല്ലാം പൂരങ്ങളുടെ പൂരത്തെ അവിസ്മരണീയമാക്കുമ്പോൾ ഇക്കുറി നഗരത്തിലും പൂരപ്പൊലിമ പകർന്നാടാനുള്ള തയ്യാറെടുപ്പിലാണ് തൃശൂർക്കാർ. മുംബൈയുടെ ഉപനഗരമായ കല്യാണിലാണ് പൂരത്തിന്റെ പൊലിമ പങ്കിടാൻ തൃശൂർക്കാരും സുഹൃത്തുക്കളും ഒത്തു കൂടുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രത്യേക ക്ഷണിതാക്കൾ ആയിരിക്കും. മുംബൈ പൂരവും, മഹാരാഷ്ട്ര കേരളാ മഹോത്സവും സംഘടിപ്പിച്ച നഗരം തൃശൂർ പൂരത്തെ കൊഴുപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്.

ബുധനാഴ്ച വൈകീട്ട് മൂന്നു മണി മുതൽ കല്യാണിലെ മെട്രോ ജംഗ്ഷൻ മാളിലെ ബാൾ റൂമിലാണ് തൃശൂർ പൂരം തത്സമയം എൽ ഇ ഡി സ്‌ക്രീനിൽ കണ്ടാസ്വദിക്കാൻ *മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മ* യും ഡോംബിവ്‌ലിയിലെ പൂരപ്രേമികളും ചേർന്ന് വേദിയൊരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 7777076222 അല്ലെങ്കിൽ 7045669968 – ലേക്ക് വാട്സപ്പ് ചെയ്യൂക

 


പുതിയ സമയവുമായി ‘ആംചി മുംബൈ’
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here