നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും

ആദ്യഘട്ടപ്രവര്‍ത്തനം 2019-ല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് - 60 ദശലക്ഷം യാത്രക്കാരെ ഈ വിമാനത്താവളം ഉള്‍ക്കൊള്ളുമെന്നാണ് കണക്കുകൂട്ടല്‍. - 1200 ഹെക്ടറില്‍ വരുന്ന നവിമുംബൈ വിമാനത്താവളത്തിന്റെ മൊത്തം ചെലവ് 16,700 കോടി രൂപയാണ്.

0

പരിസ്ഥിതിപ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി നൂലാമാലകളിൽ കുടുങ്ങിക്കിടന്നിരുന്ന വിമാനത്താവള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂർത്തിയാക്കാൻ തീരുമാനമായത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ദൗത്യസേനയെയാണ് നിയോഗിച്ചിരിക്കുന്നത്. നവിമുംബൈ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവർത്തനങ്ങളുടെ പുരോഗതി മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സുമിത് മുല്ലിക്കിന്റെ മേല്‍നോട്ടത്തിലാവും. നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബെയ്ക്കാണ് ചുമതല. ദൗത്യസേനയില്‍ 23 അംഗ സംഘങ്ങളാണുള്ളത്.

പ്രഖ്യാപനത്തിനുശേഷം രണ്ടു പതിറ്റാണ്ടായി മുടങ്ങി കിടക്കുകയായിരുന്ന വിമാനത്തവാളത്തിന്റെ തടസ്സങ്ങൾ നീക്കി ആദ്യഘട്ടപ്രവര്‍ത്തനം 2019-ല്‍ ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അറിയിച്ചത്. 2016-ലാണ് സിഡ്‌കോ വിമാനത്താവള നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചത്. 60 ദശലക്ഷം യാത്രക്കാരെ ഈ വിമാനത്താവളം ഉള്‍ക്കൊള്ളുമെന്നാണ് കണക്കുകൂട്ടല്‍. നവി മുംബൈ, ചെമ്പൂർ, ഡോംബിവിലി, കല്യാൺ, താനെ തുടങ്ങിയ പ്രദേശങ്ങളിലെ വലിയൊരു ജനവിഭാഗത്തിന് അനുഗ്രഹമായിരിക്കും ഈ പദ്ധതിയുടെ സാക്ഷാത്കാരം. മൂന്നാമത്തെ എയർപോർട്ട് പ്രാബല്യത്തിൽ വരുന്നതോടെ കനത്ത എയർ ട്രാഫിക് നേരിടുന്ന നിലവിലെ വിമാനത്താവളങ്ങൾക്ക് ആശ്വാസമായിരിക്കും. ദിവസത്തിൽ ഏകദേശം 969 വിമാനങ്ങളാണ് മുംബൈയിൽ വന്നു പോകുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വിമാനത്താവള പ്രദേശത്തേക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങൾ ലഭ്യമാക്കല്‍, വിമാനത്താവളത്തെ ലോക്കല്‍ ട്രെയിന്‍, മെട്രോ ട്രെയിന്‍, തുടങ്ങിയവയുമായി ബന്ധിപ്പിക്കല്‍ എന്നിവ ദൗത്യസേനയുടെ ചുമതലകളില്‍പ്പെടും. വിവിധ വകുപ്പുസെക്രട്ടറിമാര്‍, നവിമുംബൈ പോലീസ് കമ്മിഷണര്‍, സിഡ്‌കോ ജനറല്‍ മാനേജര്‍ എന്നിവരടങ്ങുന്നതാണ് ദൗത്യസേന.

1200 ഹെക്ടറില്‍ വരുന്ന നവിമുംബൈ വിമാനത്താവളത്തിന്റെ മൊത്തം ചെലവ് 16,700 കോടി രൂപയാണ്.

 


മയിൽപീലിക്കു മികച്ച തുടക്കം; 268 മാർക്കുമായി സൂര്യാ മുരളീധരൻ ആദ്യ മത്സരാർത്ഥി
പുതിയ സമയവുമായി ‘ആംചി മുംബൈ’
കനത്ത ചൂടില്‍ വെന്തുരുകി മുംബൈ മഹാ നഗരം
വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
പ്ലാസ്റ്റിക് വിമുക്ത നഗരത്തെ പ്രോത്സാഹിപ്പിച്ചു അക്ബർ അക്കാദമി

LEAVE A REPLY

Please enter your comment!
Please enter your name here