വൃത്തിയിൽ മികച്ച റെയിൽവേ സ്റ്റേഷൻ; മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് അനുമോദനം.

തിരക്ക് പിടിച്ച സി എസ് ടി, താനെ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലും ബാബു സേവനമനുഷ്ഠിച്ചിട്ടുണ്ട്. 34 വർഷത്തെ നിസ്വാർത്ഥ സേവനമാണ് ഈ മലയാളിയെ ഡിപ്പാർട്മെന്റിനും പ്രിയങ്കരനാക്കുന്നത്

0

പരിമിതമായ സൗകര്യങ്ങളും ചുരുക്കം ജോലിക്കാരും ഇതിനെല്ലാം പുറമെ കമ്മി ബജറ്റും. പിന്നെ കുറെ ബാഹ്യമായ രാഷ്ട്രീയ ഇടപെടലുകൾ, എന്നിരുന്നാലും ബാബു ചെങ്ങന്നൂർ എന്ന സ്റ്റേഷൻ മാസ്റ്ററുടെ കർമ്മ പരിപാടികൾക്ക് ഇതൊന്നും ഒരു തടസ്സമായില്ല. ചാർജെടുത്ത് എട്ടു മാസത്തിനകം പരിതാപകരമായി കിടന്നിരുന്ന ഡോംബിവ്‌ലി സ്റ്റേഷനെ ശുചിത്വമുള്ളതാക്കാനും, സ്റ്റേഷൻ അങ്കണത്തിൽ നിന്നും സാമൂഹിക വിരുദ്ധരെയും വഴിയോര വാണിഭക്കാരെയും പടിയിറക്കാനും ബാബുവിനു സാധിച്ചു. ബാബുവിന്റെ വരവോടെ ഡോംബിവ്‌ലി സ്റ്റേഷന് ശാപമോക്ഷം കിട്ടിയെന്നാണ് പത്രപ്രവർത്തകനും ഫോമ ചെയർമാനുമായ ഗോപി നായർ പറയുന്നത്. വികസനത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ ചുരുങ്ങിയ കാലയളവിൽ ശ്ലാഘനീയമായ മാറ്റങ്ങൾ നടപ്പാക്കിയാണ് ഈ ഉദ്യോഗസ്ഥൻ മാതൃകയായത്.

തിരക്ക് പിടിച്ച സി എസ് ടി, താനെ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലും ബാബു സേവനമനുഷ്ഠിച്ചിട്ടുണ്ട്. 34 വർഷത്തെ നിസ്വാർത്ഥ സേവനമാണ് ഈ മലയാളിയെ ഡിപ്പാർട്മെന്റിനും പ്രിയങ്കരനാക്കുന്നത്

മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഘടനായ ഫോറം ഓഫ് മീഡിയ അസ്സോസിയേറ്റ്സ് ബാബു ചെങ്ങന്നൂരിനെ അനുമോദിച്ചു. ചെയർമാൻ യു എൻ ഗോപി നായർ, പ്രസിഡന്റ് പ്രേംലാൽ, സെക്രട്ടറി എം ജെ ഉണ്ണിത്താൻ, ഹരീന്ദ്രനാഥ് തുടങ്ങിയവരാണ് ഡോംബിവ്‌ലി റെയിൽവേ സ്റ്റേഷൻ ഓഫീസിലെത്തി ബാബുവിന് പുരസ്‌കാരം നൽകി അംഗീകരിച്ചത്.

സെൻട്രൽ റെയിൽവേയിലെ ഏറ്റവും തിരക്ക് പിടിച്ച സ്റ്റേഷനായ ഡോംബിവ്‌ലിയിൽ ദിവസേന രണ്ടു ലക്ഷത്തിലധികം പേരാണ് യാത്ര ചെയ്യുന്നത്. ഒരു ദിവസം ശരാശരി 15 ലക്ഷം രൂപയുടെ ടിക്കറ്റ് കളക്ഷനുള്ള റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ പക്ഷെ ഇന്നും ദുരിതത്തിലാണ്. അംബർനാഥ്‌ കല്യാൺ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നും പുറപ്പെടുന്ന ലോക്കൽ ട്രെയിനുകളാണ് ഡോംബിവ്‌ലിക്കാരുടെ പ്രധാന ആശ്രയം. നിറഞ്ഞു കവിഞ്ഞു വരുന്ന ഈ ട്രെയിനുകളിലേക്ക് തിക്കിത്തിരക്കി കയറാൻ വിധിക്കപ്പെട്ടവരാണ് ഡോംബിവ്‌ലിയിലെ യാത്രക്കാർ. ഡോംബിവ്‌ലി സ്റ്റേഷനിൽ നിന്നും കയറിപ്പറ്റുവാനുള്ള ബുദ്ധിമുട്ട് കാരണം ഒരു വലിയ വിഭാഗം സമീപത്തുള്ള താക്കുർളി കല്യാൺ സ്റ്റേഷനുകളിൽ പോയാണ് ദുരിത യാത്രക്ക് താൽക്കാലിക പരിഹാരം കാണുന്നത്. ഡോംബിവ്‌ലിയിൽ നിന്നും പുറപ്പെടുന്ന കൂടുതൽ ട്രെയിനുകളാണ് ഇവരുടെയെല്ലാം ആവശ്യമെങ്കിലും റെയിൽവേ മൗനം പാലിക്കുകയാണ്. മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെ സംഘടനായ ഫോമ ഇക്കാര്യം കാണിച്ചു ഒരു നിവേദനവും ബാബു ചെങ്ങന്നൂരിന് നൽകുകയുണ്ടായി. മുംബൈയിൽ ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന പ്രദേശം കൂടിയാണ് ഡോംബിവ്‌ലി.


മയിൽപീലിക്കു മികച്ച തുടക്കം; 268 മാർക്കുമായി
സൂര്യാ മുരളീധരൻ ആദ്യ മത്സരാർത്ഥി

പുതിയ സമയവുമായി ‘ആംചി മുംബൈ’
മാധ്യമ പുരസ്‌കാരം ജോൺ ബ്രിട്ടാസിന്
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here