വരികൾക്കിടയിൽ – 8

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

കേരളത്തിലെ പോസ്റ്റ് ഓഫീസിലെ ഒഴിവുകളിലേക്ക് ഉന്തരേന്ത്യയിൽ നിന്നുള്ളവർക്ക് കൂട്ടനിയമനം .

  • ഇനി ശ്രീ. രാമൻ നായർ എ/4 അയോദ്ധ്യ എന്ന വിലാസം നേരെ അയോധ്യയിലെ ശ്രീരാമന് redirect ചെയ്യും .

15 ലക്ഷം എന്ന് കിട്ടും, മറുപടി വിവരാവകാശത്തിന്റെ പരിധിയിൽ വരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് .

  • 15 ലക്ഷം ഒക്കെ സ്വപ്നം കണ്ടിരിക്കുന്നത് എന്തായാലും വിവരാവകാശമല്ല , വിവരമില്ലാത്തവരുടെ അവകാശമാണ് .

താൻ ജീവനക്കാരുടെ അച്ഛനാണെന്നും കെ .എസ് .ആർ .ടി .സി അവരുടെ അമ്മയും ആണെന്നും തച്ചങ്കരി .

  • അപ്പോൾ മുത്തച്ഛൻ ആരായി വരും, നമ്മുടെ റോഡുകളോ , ആയിരിക്കും കുണ്ടും കുഴിയും ആയി ചുക്കി ചുളിഞ്ഞ മുഖം അല്ലെ .

നഴ്‌സുമാരുടെ ശമ്പളം കൂട്ടി , സമരം പിൻവലിച്ചു

  • ഇനി ഇൻജക്ഷന് മുമ്പ് വേദന സംഹാരി വേണ്ട .

25 വർഷം മുമ്പ് നടന്ന ബലാൽസംഗ കേസിലെ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പ്രതിയെ മരണാനന്തരം കോടതി കുറ്റ വിമുക്തനാക്കി 

  •  പരലോകത്ത് മുൻകാല പ്രാബല്യത്തോടെ തൊഴിലിൽ തിരിച്ചെടുക്കുമായിരിക്കും

15 മിനുട്ട് എന്നെ സംസാരിക്കാൻ അനുവദിക്കൂ, മോദി ഓടിയൊളിക്കുന്നത് കാണാം, രാഹുൽ ഗാന്ധി .

  • അദ്ദേഹം ഇന്ത്യ സന്ദർശിക്കാൻ വരുമ്പോൾ ഈ ആവശ്യം ഉന്നയിക്കാവുന്നതാണ്‌.

പുതിയ സമയവുമായി ‘ആംചി മുംബൈ
വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും

LEAVE A REPLY

Please enter your comment!
Please enter your name here