വരികൾക്കിടയിൽ – 10

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

കേരള ഹൌസ് വാടക കൂട്ടിയതിനെതിരെ വിവിധ മലയാളി സംഘടനകൾ സമരമുറകളുമായി രംഗത്ത്.

  • ഓ..സമരമാണോ ? എങ്കിൽ ഞാനുമുണ്ട് . അതല്ല ഈ കേരള ഹൌസ് എവിടെയാ? അന്ധേരിയോ അതോ കൊളാബയിലോ ?

മലയാളത്തിലെ ഇന്നത്തെ താരപ്രമുഖർ അൽപന്മാരാണെന്നും അവർ ചാർളി ചാപ്ലിനെപ്പോലെയുള്ള പ്രമുഖരെ കണ്ടു പഠിക്കണമെന്നും മന്ത്രി സുധാകരൻ .

  • ശരിയാ, ആ കാലമൊക്കെ ഇനി തിരിച്ചു വരുമോ , ചാർളി ചാപ്ലിന്റെയൊക്കെ കാലമായിരുന്നു ശരിക്കും മലയാള സിനിമയുടെ വസന്ത കാലം .

ആൾ ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം .

  • മണ്ണിലും വിണ്ണിലും ജയിലിലെ തറയിലും ആൾ ദൈവമിരിക്കുന്നു.

ഇമ്രാൻഖാന്റെ മൂന്നാം വിവാഹവും തകർന്നതായി പാക് മാധ്യമങ്ങൾ.

  • അതെപ്പോ? ഇന്ന് കാലത്ത് ഏഴുമണിവരെ തകർന്നിട്ടില്ലായിരുന്നു . ചിലപ്പോൾ ഏഴരമണിക്ക് നാസ്ത കഴിക്കുമ്പോഴായിരിക്കും തകർന്നത് .

5000 കോടിയുടെ മസാല ബോണ്ടുമായി കിഫ്‌ബി: ലക്ഷ്യം ലണ്ടനും സിംഗപ്പൂരും .

  • മലയാളികളാണ് മസാല ബോണ്ട പ്രിയർ എന്നാണ് കരുതിയിരുന്നത് . 5000 കോടിയുടെ ബോണ്ടയൊക്കെ ഇവർ എന്ന് തിന്നു തീർക്കും .

:::::::::

  • രാജൻ കിണറ്റിങ്കര

നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി

 

LEAVE A REPLY

Please enter your comment!
Please enter your name here