സാഹിത്യവും മതവും; ഡോംബിവിലിയിൽ സംവാദം

ഫ്രീ തിങ്കേഴ്‌സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സാഹിത്യവേദി മുന്‍ കണ്‍വീനര്‍ വില്‍സണ്‍ കുര്യാക്കോസ്, ഇപ്റ്റ പ്രസിഡന്റ് ജി.വിശ്വനാഥന്‍ എന്നിവര്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിക്കും

0

എം.ജി. രാധാകൃഷ്ണന്‍ സ്മാരക പ്രഭാഷണം 29- ന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. മുംബൈ പ്രവാസി സമൂഹത്തില്‍ യുക്തിവാദ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതില്‍ പ്രധാന പങ്ക് വഹിച്ച തികഞ്ഞ ഭൗതികവാദിയായിരുന്ന എം. ജി. രാധാകൃഷ്ണൻ വേർപിരിഞ്ഞു ഒരു വർഷം തികയുമ്പോൾ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടി ഒരു സംവാദത്തിന്റെ രൂപത്തിലാണ്. സാഹിത്യവും മതവും-നാനാര്‍ഥങ്ങള്‍ എന്നതാണ് ഡോംബിവ്‌ലി വെസ്റ്റ് ജോന്തലെ സ്‌കൂളില്‍ നടക്കുന്ന സംവാദത്തിന്റെ വിഷയം.

Venue : S.H. Jondhale Highschool, Dombivli West.
Date & Time :  Sunday 29th April 2018 @ 5 pm

എംജിആർ സ്മാരക പ്രഭാഷണം ഒരു മരണാനന്തര ചടങ്ങല്ലെന്നും , അദ്ദേഹം നിലകൊണ്ട മാനവിക ആശയങ്ങൾക്ക് വേണ്ടി നടത്തുന്ന ഒരു സമര പരിപാടിയാണെന്നും സംഘാടകർ വിശദീകരിച്ചു. മാനവികതക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നടത്തുന്ന പോരാട്ടത്തിൻറെ ഭാഗമായാണ് സാഹിത്യവും മതവും നാനാർത്ഥങ്ങൾ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

ഫ്രീ തിങ്കേഴ്‌സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സാഹിത്യവേദി മുന്‍ കണ്‍വീനര്‍ വില്‍സണ്‍ കുര്യാക്കോസ്, ഇപ്റ്റ പ്രസിഡന്റ് ജി.വിശ്വനാഥന്‍ എന്നിവര്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിക്കും. മനോജ് ജോണ്‍ സാംസ്‌കാരിക രംഗത്തെ യുക്തിവാദ സമീപനരേഖ അവതരിപ്പിക്കും. ടി. കെ. രാജേന്ദ്രന്‍ മോഡറേറ്റരായിരിക്കും. പരസ്യകലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം.ജി. രാധാകൃഷ്ണനൊപ്പം പ്രവര്‍ത്തിച്ച പ്രമുഖര്‍ പങ്കെടുക്കും. ഫ്രീ തിങ്കേഴ്‌സ് ചിന്താഗതിക്കാര്‍ പ്രസിദ്ധീകരിക്കുന്ന ഷാജി. കെ എഴുതിയ ‘എന്ന് നിന്റെ എം.ജി.ആര്‍.’ എന്ന ലഘുലേഖ ലഭ്യമായിരിക്കും. ഫോണ്‍: 8451952413, 9619893090.


കേരളാ ഹൗസ് വാടകയെച്ചൊല്ലിയുള്ള സമരങ്ങൾ പ്രഹസനം
പുതിയ സമയവുമായി ‘ആംചി മുംബൈ’
നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും

LEAVE A REPLY

Please enter your comment!
Please enter your name here