കൈയ്യക്ഷരം നന്നാക്കാൻ സൂത്ര വിദ്യ (Watch Video)

ചുരുങ്ങിയ സമയം കൊണ്ട് കൈയെഴുത്ത് ശാസ്ത്രത്തിന്റെ ലളിതമായ വിദ്യകൾ പെട്ടെന്ന് സ്വായത്തമാക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ പഠന രീതിയാണ് റൈറ്റ് റൈറ്റിങ് കോഴ്സിന്റെ പ്രത്യേകത

0

വടിവൊത്ത അക്ഷരങ്ങൾ നൽകുന്ന ആത്മവിശ്വാസമാണ് ജീവിത വിജയത്തിന്റെ ആദ്യ ചവിട്ടു പടി. അത് കൊണ്ട് പഠനത്തിലും പരീക്ഷയിലും മാത്രമല്ല ജീവിതത്തിലും മികച്ച വിജയം കൊയ്യാൻ നല്ല കയ്യക്ഷരം തുണയാകുമെന്നാണ് മുംബൈ മലയാളികളായ രമേഷും സുഹൃത്തുക്കളും തെളിയിക്കുന്നത്. ഇതിനകം ഇന്ത്യയിലും വിദേശത്തുമായി ഏകദേശം രണ്ടു ലക്ഷം കുട്ടികൾക്കാണ് നല്ല കൈയ്യക്ഷരത്തിന്റെ പരിശീലനം നൽകി ഇവർ മാതൃകയാകുന്നത്‌. വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണ കൂടി ലഭിച്ചാൽ ഈ മേഖലയിൽ വിപ്ലവാത്മകമായ ഒരു തുടക്കം കുറിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് രമേശ് അയ്യരും, രമേശ് വാസുവും.

 

മുംബൈയിൽ ആരംഭം കുറിച്ച റൈറ്റ് റൈറ്റിങ് എന്ന സംരംഭം ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി നിരവധി പേർക്ക് അനുഗ്രഹമായി. ഇന്ത്യയുടെ ഉൾഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഇവരുടെ സൗജന്യ സേവനം കുറച്ചൊന്നുമല്ല തുണയായത്. സുമനസുകളായ കോർപറേറ്റുകളുടെ പിന്തുണയാണ് മാതൃകാപരമായ ഇവരുടെ ഉദ്യമത്തിന് അൽപ്പമെങ്കിലും ആശ്വാസം പകരുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് കൈയെഴുത്ത് ശാസ്ത്രത്തിന്റെ ലളിതമായ വിദ്യകൾ പെട്ടെന്ന് സ്വായത്തമാക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ പഠന രീതിയാണ് റൈറ്റ് റൈറ്റിങ് കോഴ്സിന്റെ പ്രത്യേകത. ശരാശരി വിദ്യാർഥികൾക്ക് പോലും പെട്ടെന്ന് സ്വായത്തമാക്കാൻ കഴിയുന്ന പാഠ്യ പദ്ധതിക്ക് ഇതിനകം നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ചിത്രം വരയ്ക്കുന്ന കൗതുകത്തോടെയാണ് കുട്ടികൾ വടിവൊത്ത അക്ഷരത്തിന്റെ ശാസ്ത്രീയ രീതികളെ മനഃപാഠമാക്കുന്നത്. ഗ്രാമീണ മേഖലകളിലെ പല സർക്കാർ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെയാണ് കുട്ടികൾ പഠിക്കാനെത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി നൽകി വരുന്ന ഇവരുടെ സേവനങ്ങൾക്ക് പക്ഷെ അർഹിക്കുന്ന അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല.

ഏതു പ്രായക്കാർക്കും എളുപ്പത്തിൽ കൈയ്യക്ഷരം നന്നാക്കാമെന്നാതാണ് ഈ കോഴ്സിന്റെ നേട്ടം. വാരിയർ ഫൌണ്ടേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രണ്ടു ലക്ഷം സർക്കാർ അദ്ധ്യാപകർക്ക് പരിശീലനം നൽകുവാനുള്ള തയ്യാറെടുപ്പിലാണ് ഇവരെല്ലാം.


വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി
നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും
വരികൾക്കിടയിൽ – 10
കേരളാ ഹൗസ് വാടകയെച്ചൊല്ലിയുള്ള സമരങ്ങൾ പ്രഹസനം
കേരളീയ ക്ഷേത്ര ശില്പകലാ വൈഭവങ്ങളോട് കൂടിയ ക്ഷേത്രം അംബർനാഥിൽ (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here