മലയാളം മിഷന് കേരളാ ഹൌസിൽ ഓഫീസ്; ഉത്തരവ് ഉടൻ

കേരളാ ഹൗസിൽ മലയാളം മിഷൻ ഓഫിസ് സൗകര്യം നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ ഗവേർണിംഗ് ബോഡി പ്രമേയം പാസ്സാക്കി

0

മുംബൈ മലയാളം മിഷന് സ്വന്തമായി ഓഫീസെന്ന ദീർഘകാല ആവശ്യം പരിഗണനയിലെടുത്തു കൊണ്ടുള്ള കേരളാ സർക്കാർ ഉത്തരവിന് ഇനി കാലതാമസം ഉണ്ടാകില്ല. മുംബൈ മലയാളി സംയുക്ത സമരസമിതി ചെയർമാനും ലോക കേരള സഭാഗംവുമായ ജയപ്രകാശ് പി.ഡി, സമരസമിതി നേതാക്കളായ വത്സലൻ മൂർക്കോത്ത്, സതീഷ് കെ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ഇക്കാര്യത്തിൽ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തിയത്. നഗരത്തിലെ മലയാളം മിഷന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് സ്ഥിരമായി ഒരു ഓഫീസ് വേണമെന്ന ആവശ്യം ഏറെ കാലമായി തീർച്ചപ്പെടാതെ കിടക്കുകയായിരുന്നു. ദീർഘകാലമായി ഉന്നയിക്കുന്ന ഈ ആവശ്യം നടപ്പിലാക്കാൻ ഇനിയും വൈകില്ലെന്നാണ് ബന്ധപ്പെട്ട മന്ത്രിയുടെ ഓഫിസിൽ നിന്നറിയിച്ചതെന്ന് സമര സമതി നേതാക്കൾ പറഞ്ഞു.

കേരളാ ഹൗസിൽ മലയാളം മിഷൻ ഓഫിസ് സൗകര്യം നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ ഗവേർണിംഗ് ബോഡി പ്രമേയം പാസ്സാക്കി ഉത്തരവിറക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു. മുംബൈ മലയാളികൾക്കായി സമരസമിതി ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ പ്രധാനമായിരുന്നു മലയാളം മിഷന് സ്വന്തമായി ഒരു ഓഫീസ്. മലയാളം മിഷൻ ഡയറക്റ്റർ സുജ സൂസൻ ജോർജ് ആണ് ഈ ആവശ്യം നടപ്പിലാക്കാൻ മുൻ കൈയെടുക്കുന്നത്.

കേരളാ ഹൌസ് ഹാളിന്റെ വാടക, മലയാളം മിഷൻ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി സമര സമിതി നേതാക്കൾ കൂടിക്കാഴ്ച നടത്തി. മറുനാടൻ മലയാളികളുടെ പ്രശ്നങ്ങളിൽ അനുകൂലമായ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് സമര സമിതി അറിയിച്ചു.


ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
വരികൾക്കിടയിൽ – 10
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി
മുംബൈ മലയാളികളുമൊത്ത് മുരുകൻ കാട്ടാക്കട
കേരളാ ഹൌസ് വാടക – അനുകൂല നിലപാടുമായി സർക്കാർ
പുതിയ സമയവുമായി ‘ആംചി മുംബൈ’

LEAVE A REPLY

Please enter your comment!
Please enter your name here