സഞ്ജുവായി ആരാധകരെ വിസ്മയിപ്പിച്ചു രൺബീർ കപൂർ

സഞ്ജയ്ദത്തിന്‍റെ വളർച്ചയുടേയും ഇടർച്ചയുടേയും കഥ പറയുന്ന ‘സഞ്ജു’വിന്‍റെ ടീസർ പുറത്തിറങ്ങി; മികച്ച അഭിപ്രായം

0

ഒരു മസാല സിനിമ പോലെ സംഘർഷഭരിതവും നാടകീയത നിറഞ്ഞതുമായിരുന്നു ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം. ലഹരി മരുന്നിനടിമപ്പെട്ട നടൻ പിന്നീട് വിദഗ്ധ ചികിത്സയിലൂടെയും കടുത്ത അർപ്പണ ബോധത്തോടെയും ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. സൂപ്പർ താര പദവി കൈയ്യെത്തും ദൂരത്തു നിൽക്കുമ്പോഴായിരുന്നു സഞ്ജയ് ടാഡ കേസിൽ പെടുന്നതും ജീവിതം വീണ്ടും തകിടം മറിഞ്ഞു കൈവിട്ടു പോയതും. പിന്നെ നീണ്ട ജയിൽവാസം. യുവത്വം എങ്ങിനെ ആയിരിക്കരുതെന്നും എങ്ങിനെ ആകണമെന്നും ചൂണ്ടിക്കാണിക്കാൻ തക്ക വിധം കയറ്റവും ഇറക്കവുമായി നടന്റെ ജീവിതത്തിൽ നാടകീയത നിറഞ്ഞു നിന്നിരുന്നു.

അച്ഛന്റെ താര പദവിയും രാഷ്ട്രീയ പിടിപാടും  സഞ്ജയ് ദത്തിനെ ജയിൽ വിമുക്തനാക്കാൻ ഉപകരിച്ചില്ല. ബോളിവുഡിന്റെ മനുഷ്യരുടെ ജീവിതം അത്യന്തം നാടകീയമാണ്,സിനിമ പോലെ സിനിമാറ്റിക്. അത്തരത്തിലൊരു ജീവിതമാണ് ബോളിവുഡിൽ താരപദവിയിലുണ്ടായിരുന്ന സഞ്ജയ് ദത്തിന്‍റെത്. സഞ്ജയ്ദത്തിന്‍റെ വളർച്ചയുടേയും ഇടർച്ചയുടേയും കഥ പറയുന്ന ‘സഞ്ജു’വിന്‍റെ ടീസർ പുറത്തിറങ്ങിയതോടെ രൺബീർ കപൂറിന് അഭിനന്ദനങ്ങളുടെ പ്രവാഹമായി. അച്ഛൻ ഋഷി കപൂർ അടക്കം നിരവധി പേർ സഞ്ജുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ തന്മയത്തത്തോടെ സഞ്ജുവിന്റെ റോൾ ഭംഗിയാക്കിയ രൺബീർ എന്ന നടന്റെ മികവിനെ പ്രകീർത്തിച്ചു.

 

തുടർച്ചയായി രണ്ടു ഫ്ലോപ്പുകൾക്ക് ശേഷമാണ് രൺബീർ ഈ ചിത്രം ചെയ്യുന്നതെന്നും ഒരു നടൻ എന്ന നിലയിൽ വലിയ വെല്ലുവിളിയാണ് എടുത്തിരിക്കുന്നതെന്നും ഋഷി കപൂർ പറഞ്ഞു.

ഹിറ്റ് മേക്കർ രാജ്കുമാർ ഹിറാനിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. .പരേഷ് റവാൽ,മനീഷ കൊയ്രാരാള,അനുഷ്ക ശർമ്മ,സോനം കപൂർ,ദിയ മിർസ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.


ആദ്യ ചുംബനത്തിന്റെ രഹസ്യം വെളിപ്പെടുത്തി മുംബൈ യുവത്വം
സെൽഫിയുടെ കാലത്ത് കലഹരണപ്പെടുന്ന ജീവിത മാർഗം
ഒന്നിച്ചു പാടി മോഹൻലാലും ശ്രേയാ ഘോഷാലും ;
നീരാളി വിശേഷങ്ങൾ പങ്കിട്ട് സ്റ്റീഫൻ ദേവസ്സി

LEAVE A REPLY

Please enter your comment!
Please enter your name here