വരികൾക്കിടയിൽ – 13

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

എപ്രിൽ 28 നും മെയ് 1 നും വിവിധ സംഘടനകൾ കേരള ഹൗസിൽ സമരം നടത്തുന്നതിന് പുറമെ മുംബൈയിലെ സാഹിത്യ നായകർ ഒപ്പിട്ട നിവേദനവും മുഖ്യമന്ത്രിക്കയച്ചു.

  • ഇനിയെങ്ങാനും കുറയ്ക്കുകയാണെങ്കിൽ ആരുടെ നിവേദനം പരിഗണിച്ചാണെന്ന് കൂടി വിശദമാക്കേണ്ടി വരും;  അല്ലെങ്കിൽ ഇനിയിവിടെ അവകാശ വാദങ്ങളുടെ സമരമായിരിക്കും!!

നല്ല ദിനങ്ങൾ വരാനിരിക്കുന്നു എന്ന്‌ ആസാറാം ബാപ്പു ശിഷ്യരോട്‌ ഫോണിൽ.

  • ദേ വീണ്ടും അച്ഛാ ദിൻ..

റെഡ്‌ഫോർട്ട് അഞ്ചു വർഷത്തേക്ക് സ്വകാര്യ കമ്പനി ഡാൽമിയ ഭാരത് ഗ്രൂപ്പിന്.

  • ഇനി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിനപ്രസംഗം സ്പോൺസർ ചെയ്യുന്നത് ഡാൽമിയ ഗ്രൂപ്പ്‌ .

റേഷൻ വേണമെങ്കിൽ കക്കൂസുണ്ടെന്ന് സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ പുതുച്ചേരി ലെഫ്.ഗവർണർ കിരൺബേദി

  • കക്കൂസിൽ പോയത് ഈ റേഷൻ കഴിച്ചാണെന്നു കൂടി സാക്ഷ്യപ്പെടുത്തണോ ?

സിവിൽ സർവീസ് എഴുതാൻ സിവിൽ എൻജിനീയർമാരാണ് യോഗ്യരെന്നു ബിപ്ലബ് കുമാർ.

LEAVE A REPLY

Please enter your comment!
Please enter your name here