വരികൾക്കിടയിൽ – 14

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

വിവാദ പരാമർശങ്ങൾ: ബിപ്ലബിനെ മോദി ഡൽഹിക്കു വിളിപ്പിച്ചു

  • weak ആയ വിഷയങ്ങളിൽ റ്റ്യുഷൻ കൊടുക്കാനായിരിക്കും .

മധ്യപ്രദേശിൽ പോലീസ് ഉദ്യോഗത്തിന് ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി എഴുതി ആരോഗ്യ പരിശോധന

  • യോഗ്യത ചോദിക്കുന്നില്ല ഞാൻ സോദരാ … ജാതിയെഴുതാൻ നെഞ്ചു തരിക നീ ……

ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതായി പ്രധാനമന്ത്രി.

  • കുറച്ചു വെളിച്ചം ജാതി തിമിരം ബാധിച്ചവരുടെ മനസ്സുകളിലേക്കും പകർന്നെങ്കിൽ .

എൻ.ഡി. എ . യുമായി നിസ്സഹരണം തുടരാൻ ബി.ഡി .ജെ .എസ് . പക്ഷെ സഖ്യം വിടില്ല .

  • ശിവസേന – കണിച്ചുകുളങ്ങര മോഡൽ

വിദ്യാർത്ഥികൾക്ക് സ്വച്ഛഭാരത് സമ്മർ ഇന്റേൺഷിപ്പ് , പ്രതിഫലവും മാർക്കും കിട്ടും .

LEAVE A REPLY

Please enter your comment!
Please enter your name here