കർഷകരെയും തൊഴിലാളികളെയും ഒഴിവാക്കി രാജ്യത്ത് വികസനം സാധ്യമല്ലെന്നു പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് രാജൻ നായർ.

അന്താരാഷ്ട്ര തൊഴിലാളി ദിനംത്തിൽ മഹാരാഷ്ട്രയിലെ മുഴുവൻ തൊഴിലാളി സംഘടനകളും മുംബയ് ആസാദ് മൈതാനത്ത് സംഘടിപ്പിച്ച ലോങ്ങ് മാർച്ചിൽ പങ്കെടുത്തു

0

പൂനെയിലെ പ്രമുഖനായ തൊഴിലാളി നേതാവാണ് രാജൻ നായർ. മഹാരാഷ്ട്രയിലെ സാംസ്‌കാരിക നഗരത്തിൽ നിന്നും ആയിരങ്ങളോടൊപ്പമാണ് ലോങ്ങ് മാർച്ചിൽ പങ്കെടുക്കാനായി നഗരത്തിലെത്തിയത്.

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമത്തെ നിശിതമായി വിമർശിച്ച രാജൻ നായർ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് തൊഴിലാളികളെയും കർഷകരെയും ഒഴിവാക്കിയുള്ള ഒരു വികസനവും സാധ്യമല്ലെന്നും രാജൻ നായർ പറഞ്ഞു. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ചു മുംബൈ ആസാദ് മൈതാനത്തു സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം,.

അന്താരാഷ്ട്ര തൊഴിലാളി ദിനംത്തിൽ മഹാരാഷ്ട്രയിലെ മുഴുവൻ തൊഴിലാളി സംഘടനകളും മുംബയ് ആസാദ് മൈതാനത്ത് സംഘടിപ്പിച്ച ലോങ്ങ് മാർച്ചിൽ പങ്കെടുത്തു. തൊഴിൽ നിയമങ്ങൾ മാറ്റി കോർപ്പറേറ്റുകൾക്കനുകൂലമാക്കാൻ നടക്കുന്ന ശ്രമങ്ങളെ പ്രതിരോധിക്കാൻ കൂടിയാണ് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചത്. ചുട്ടു പൊള്ളുന്ന വെയിലത്തു ചെങ്കൊടിയും ബാനറുമായി മുദ്രാ വാക്യം വിളിച്ചു വിവിധ തൊഴിലാളി സംഘടനകൾ ആസാദ് മൈതാനത്തേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഹയർ ആൻഡ് ഫയർ പോളിസിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ആസാദ് മൈതാനത്തു മുഴങ്ങിയത്.കർഷകർ കീഴടക്കിയ നഗരത്തിൽ ചുവന്ന തൊപ്പിയും കൊടിയുമായി വീണ്ടുമെത്തി മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു തൊഴിലാളികൾ


പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)
പുതിയ സമയവുമായി ‘ആംചി മുംബൈ’

LEAVE A REPLY

Please enter your comment!
Please enter your name here