വരികൾക്കിടയിൽ – 17

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

കേരള ഹൗസിൽ കെ .കെ .എസിന്റെ ഉപരോധ സമരത്തിൽ കഞ്ഞിയും പയറും പാള കുമ്പിളിൽ കുടിച്ച് പ്രതിഷേധക്കാർ

  • ആദ്യമായി വീട്ടിൽ കയറി വന്ന പലർക്കും നല്ലൊരു ഊണ് കൊടുക്കാൻ കഴിയാത്ത വിഷമത്തിൽ കേരള ഹൗസ്.

ദളിതരുടെ വീട് സന്ദർശനത്തിലൂടെ ബി .ജെ .പി . നേതാക്കൾ അവരെ അനുഗ്രഹിക്കുകയാണെന്ന് യു .പി . മന്ത്രി

  • പുഷ്പ്പാഞ്ജലിയോ അർച്ചനയോ കഴിച്ചാൽ അനുഗ്രഹം കൂടുതൽ ചൊരിയുന്നതായിരിക്കും .

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ നടന്നത് ഒരു ലക്ഷത്തിൽ പരം കോടിയുടെ ബാങ്ക് തട്ടിപ്പുകൾ .

  • ലോണെടുത്ത് തിരിച്ചടക്കാനാവാതെ ഒരു “കോടി” യിൽ അഭയം തേടിയവരും …

കേരളത്തിൽ ഇന്ന് എസ് .എസ് .സി . പരീക്ഷാ ഫലം.

  • മക്കൾക്ക് ക്ലിനിക്ക് തുടങ്ങാൻ രക്ഷിതാക്കൾ ഇപ്പോഴേ അഡ്വാൻസ് കൊടുത്ത് കാണും .

ദേശീയ ചലച്ചിത്ര പുരസ്കാരം , 11 എണ്ണം മാത്രം രാഷ്ട്രപതി നൽകും , വിവേചനത്തിൽ പ്രതിഷേധം

കൊടിയുടെ കളർ നോക്കി നിറം മാറുന്ന നേതാക്കളാണ് മുംബൈയുടെ ശാപമെന്ന് സാബു ഡാനിയൽ
അംബർനാഥ് അയ്യപ്പ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം (Watch Video)
നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും

 

LEAVE A REPLY

Please enter your comment!
Please enter your name here