ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)

കുട്ടികളുടെയും സ്ത്രീകളുടേയും ഉന്നമനത്തിനായി ആരംഭിച്ച ഷൈലജ നായർ ഫൗണ്ടേഷനുമായി സഹകരിച്ചാണ് സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന ഈ പദ്ധതിക്ക് അബർനാഥിലും ആരംഭം കുറിക്കുന്നത്.

0

സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ അംബർനാഥിൽ സംഘടിപ്പിച്ച യോഗത്തിൽ സജീവ പങ്കാളിത്തം. അംബർനാഥ് എസ് എൻ ഡി പി ശാഖയിലെ വനിതാ വിഭാഗവുമായി ചേർന്നാണ് സ്വയം തൊഴിൽ കണ്ടെത്തുവാൻ താല്പര്യമുള്ള വീട്ടമ്മമാർക്കും, അധിക വരുമാനം തേടുന്ന ഉദ്യോഗസ്ഥകൾക്കും മുതൽ മുടക്കില്ലാതെ ആരംഭിക്കാവുന്ന സംരംഭത്തിന്റെ ആദ്യ യോഗം നടന്നത്.

 

കുട്ടികളുടെയും സ്ത്രീകളുടേയും ഉന്നമനത്തിനായി ആരംഭിച്ച ഷൈലജ നായർ ഫൗണ്ടേഷനുമായി സഹകരിച്ചാണ് സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന ഈ പദ്ധതിക്ക് അംബർനാഥിലും ആരംഭം കുറിക്കുന്നത്. അഞ്ഞൂറ് എപ്പിസോഡുകൾ പൂർത്തിയാക്കുന്ന ആംചി മുംബൈ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തുടങ്ങി വച്ച സ്ത്രീ ശാക്തീകരണ പദ്ധതിക്ക് മഹാരാഷ്ട്രയിൽ തുടക്കമിടുന്നത് ഐരോളിയിലാണ്. കൈരളി കൾച്ചറൽ അസോസിയേഷന്റെ കീഴിലുള്ള കുടുംബശ്രീ യൂണിറ്റാണ് ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത്. ലോക കേരളസഭ മെമ്പറും കുടുംബശ്രീ യൂണിറ്റിന്റെ കൺവീനറുമായ ബിന്ദു ജയന്റെ നേതൃത്വത്തിൽ നിരവധി പേർ ഈ സംരംഭത്തിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ തുടങ്ങിയതോടെ വനിതാ വിഭാഗം മെമ്പർമാർക്ക് ക്രിയാത്മകമായി സമയം ചിലവഴിക്കാൻ അവസരമൊരുക്കിയ സംതൃപിയിലാണ് ഐരോളി കുടുംബശ്രീ യൂണിറ്റ്. . മുംബൈയിൽ ആദ്യമായി കുടുംബശ്രീ ആശയം പ്രാബല്യത്തിൽ കൊണ്ട് വന്ന സംഘടന കൂടിയാണ് ഐരോളിയിലെ കൈരളി കൾച്ചറൽ സെന്റർ.

അറിയപ്പെടുന്ന ബ്രാൻഡുകളുടെ നിത്യോപയോഗ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാനും സ്ത്രീകൾക്ക് മുതൽ മുടക്കില്ലാതെ വരുമാനം ഉണ്ടാക്കുവാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നതാണ് പ്രധാന നേട്ടം. വലിയ താമസ സമുച്ചയങ്ങളും, ഫ്ലാറ്റ് സംസ്കാരവും നിലവിലുള്ള നഗരത്തിൽ ഇത്തരം പദ്ധതികൾക്കായി കൂടുതൽ സമയം വിനിയോഗിക്കേണ്ടി വരില്ലെന്നതും സ്ത്രീകൾക്ക് പ്രയോജനകരമാണ്.

സ്ത്രീ ശാക്തീകരണം മുന്നിൽ കണ്ടു രൂപം കൊടുത്ത കുടുംബശ്രീ പോലുള്ള സംഘടനകൾക്കും ഏറെ ഫലപ്രദമായ രീതിയിൽ വരുമാനം ഉണ്ടാക്കുവാൻ ഈ പലിശ രഹിത പദ്ധതി പ്രയോജനപ്പെടുത്താവുന്ന താണെന്ന് ശൈലജാ ചാരിറ്റബിൾ ഫൌണ്ടേഷൻ ട്രസ്റ്റീ പ്രതാപ് നായർ പറഞ്ഞു.അംബർനാഥിൽ ചേർന്ന യോഗത്തിൽ എസ് എൻ ഡി പി യോഗം യൂണിറ്റ് പ്രസിഡന്റ് അജയകുമാർ അധ്യക്ഷനായിരുന്നു. കൂടാതെ സെക്രട്ടറി മോഹൻദാസ് ഷണ്മുഖൻ , വിജയൻ പണിക്കർ, രാജൻ വനിതാ വിഭാഗം പ്രതിനിധി മണി, അമ്പിളി, ആരാധന, മനില, പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിനു ശേഷം നിരവധി പേർ സംരംഭത്തിൽ പങ്കാളികളായി.ഇഛാശക്‌തി മാത്രം മൂലധനമായുള്ള പദ്ധതിയെ മലയാളി സംഘടനകളുടെ സഹകരണത്തോടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആംചി മുംബൈ ടീം.

Watch highlights in Amchi Mumbai on Wednesday @ 9.30 pm in PEOPLE TV


ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ
സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി

ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും
സ്ത്രീശാക്തീകരണ പദ്ധതിയുമായി ആംചി മുംബൈ
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here