അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് ഗുഡ്‌വിന്‍; യു.കെ. യിൽ പുതിയ ഷോറൂമുകളുമായി വികസന കുതിപ്പിലേക്ക് .

പരമ്പരാഗത സ്വർണാഭരണ ഡിസൈനുകളും ആധുനീക മോഡലുകളും മാത്രമല്ല വിലയേറിയ ഡയമണ്ട് ശേഖരങ്ങളും കൊണ്ട് സമ്പന്നമാണ് ഗുഡ് വിൻ ഗ്രൂപ്പിന്റെ ഷോറൂമുകൾ.

0

നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമാണ് ഗുഡ്‌വിന്‍ ഗ്രൂപ്പിനെ രാജ്യത്തെ മുൻ നിര ജ്വല്ലറി വ്യവസായികളുടെ നിരയിലേക്ക് ഉയർത്തിയത് . മുംബൈ, പുണെ, തൃശൂർ കൂടാതെ ദുബായിലും ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ ശ്രുംഖല വ്യാപിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത സ്വർണാഭരണ ഡിസൈനുകളും ആധുനീക മോഡലുകളും മാത്രമല്ല വിലയേറിയ ഡയമണ്ട് ശേഖരങ്ങളും കൊണ്ട് സമ്പന്നമാണ് ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ ഷോറൂമുകൾ.

അന്താരാഷ്ട്ര വ്യാപാര ശ്രുംഖല വ്യാപിക്കുന്നതിന്റെ ഭാഗമായി യു കെ ആസ്ഥാനമായി ഷോറൂമുകൾ ആരംഭിക്കുവാനുള്ള തയ്യറെടുപ്പിലാണ് ഈ മലയാളി കോർപ്പറേറ്റ് സ്ഥാപനം. മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ സാരഥികളും സഹോദരന്മാരുമായ സുനില്‍കുമാര്‍ മോഹനനും സുധീഷ് കുമാര്‍ മോഹനനും ഇതിനായി യു.കെ.യിലെത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജൂൺ അവസാനത്തിൽ ലണ്ടനിലെ ആദ്യ ഷോറൂമിന് ആരംഭം കുറിക്കുവാനാണ് പദ്ധതി.

മഹാരാഷ്ട്ര പോലുള്ള മഹാ വിപണിയിൽ കടുത്ത മത്സരമുണ്ടായിട്ടും ചുരുങ്ങിയ കാലയളവ് കൊണ്ടാണ് സ്വന്തമായി ഇടം നേടി നിരവധി ഷോറൂമുകൾക്ക് ആരംഭം കുറിക്കാൻ ഈ ഗ്രൂപ്പിന് കഴിഞ്ഞത്.

ഗ്രൂപ്പ് ചെയര്‍മാനും അച്ഛനുമായ മോഹനന്‍ തുടക്കമിട്ട പ്രസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ നിതാന്ത പരിശ്രമം നടത്തുന്ന സുനിലും സുധീഷും ഗ്രൂപ്പില്‍ ഡയറക്റ്റര്‍മാര്‍ എന്ന പദവിയില്‍ ഒരേ അളവിലുള്ള ഉത്തരവാദിത്തങ്ങളാണ് വഹിച്ചു വരുന്നത്.

സ്വർണ്ണ വ്യാപാരം കൂടാതെ ഗുഡ്‌വിന്‍ തങ്ങളുടെ സേവന പെരുമ കൊണ്ട് ശ്രദ്ധേയമായ മറ്റൊരു രംഗം സെക്യൂരിറ്റി സിസ്റ്റമാണ്. സെക്യൂരിറ്റി സിസ്റ്റംസ് & സിസിടിവി സര്‍വൈലന്‍സ് രംഗത്ത് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ ഇതിനകം സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗുരുവായൂർ ശബരിമല ക്ഷേത്രങ്ങൾ കൂടാതെ ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളിലെ സുരക്ഷയ്ക്കായി ഗുഡ്‌വിന്‍ സെക്യൂരിറ്റി, സര്‍വൈലന്‍സ് സംവിധാനം വിന്യസിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ണാഭരണ വില്‍പ്പനയും നിര്‍മാണവും, റിയാല്‍റ്റി ഡെവലപ്‌മെന്റ് എന്നിങ്ങനെ വിപുലമാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തന മേഖല. സ്വര്‍ണത്തിന് സുഗന്ധമെന്ന പോലെ സന്നദ്ധ സംഘടനയായ ഗുഡ്‌വിന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റും നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി സജീവമാണ്. ലാഭത്തിന്റെ ഒരു വലിയ വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റി വയ്ക്കുന്ന ഗുഡ്‌വിൻ അവയവദാന ബോധവത്കരണ പരിപാടിയിലൂടെ ഏകദേശം ഒരു ലക്ഷത്തോളം സുമനുസകളെയാണ് ഈ പദ്ധതിയുടെ ഭാഗമാക്കിയത്.

ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് 2020 ൽ 12 സ്റ്റോറുകളും 500 കോടി വിറ്റുവരവും എന്നതായിരുന്നു ഏറെ മുമ്പ് മുന്നിലുണ്ടായിരുന്ന ലക്ഷ്യം. എന്നാല്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 350 കോടി രൂപ വിറ്റുവരവ് നേടിക്കഴിഞ്ഞ ഗ്രൂപ്പിന് 2018 ൽ തന്നെ ലക്‌ഷ്യം കൈയ്യെത്തും ദൂരത്തായി. 2020ഓടെ മഹാരാഷ്ട്രയില്‍ പുതുതായി 25 ഷോറൂമുകള്‍ തുറക്കാനും 1000 കോടി രൂപയുടെ വിറ്റുവരവും ലക്ഷ്യമിട്ടു കൊണ്ടാണ് ഗ്രൂപ്പ് പ്രയാണം തുടരുന്നത്. അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യമറിയിക്കുന്നതോടെ 2022ല്‍ 2000 കോടി രൂപയിലെത്തിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഗുഡ്‌വിന്‍. നിലവില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ‘മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡി’ന്റെയും ലോക്മത് മഹാരാഷ്ട്രീയൻ ഓഫ് ദി ഇയർ പുരസ്കാരത്തിന്റെയും മുഖ്യ പ്രായോജരാണ് ഗുഡ്‌വിന്‍. ഗുഡ്‌വിന്‍ സെക്യൂരിറ്റി സിസ്റ്റം & സിസിടിവി സര്‍വൈലന്‍സിന്റെ 100 ശാഖകള്‍ 2022 ഓടെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ സ്ഥാപിക്കുവാനും പദ്ധതിയുണ്ട്.


സംഗീത സ്വാന്തനവുമായി ഗുഡ്‌വിന്‍
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മുംബൈയിലെ ആരാധകരെ വിസ്മയിപ്പിച്ചു മോഹൻലാൽ
പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here