വരികൾക്കിടയിൽ – 19

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

സ്മൃതി ഇറാനിക്ക് വേണ്ടി കേന്ദ്രം രാഷ്ട്രപതിയെ വിവാദത്തിലാക്കി ..മുഖ്യമന്തി

  • എല്ലാ വിവാദവും രണ്ടു നാൾ ..പിന്നെ എല്ലാം വെറും “സ്മൃതി” യിൽ.

GST – പഞ്ചസാരയ്ക്ക് മൂന്നു ശതമാനം സെസ്സ് ചുമത്താൻ കേന്ദ്ര തീരുമാനം

  • സെ(ൻസ്ലെ)സ്സ്

കോൺഗ്രസ്സ് നേതാക്കൾക്ക്‌ ഒരുമിച്ചു കാണുമ്പോൾ വലിയ സ്നേഹവും ചിരിയും ഒക്കെ ആണെങ്കിലും ഒറ്റയ്ക്ക് കാണുമ്പോൾ കാര്യം മാറുമെന്ന് ആന്റണി.

  • സ്നേഹവും ചിരിയും നിലനിർത്താൻ ഇനിമുതൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ നടക്കണമെന്ന് ഹൈക്കമാന്റ് .

നന്മ ലക്ഷ്യമിട്ടു വേണം ഷെയറുകളും ലൈക്കുകളും…ഹൈദരലി തങ്ങൾ

  • സൊഷ്യൽ മീഡിയ: വിരൽ ഉയർത്തിയപ്പോൾ ആളിക്കത്തിയതൊന്നും വിരൽ താഴ്ത്തിയപ്പോൾ അണഞ്ഞില്ല

ബി എസ് എൻ എൽ ലാൻഡ് ഫോണുകളിൽ ഞായറാഴ്ച സമ്പൂർണ സൗജന്യ കാൾ

  • പകരം വീട്ടിൽ ഞായറാഴ്ചകളിൽ പരസ്പരം മിണ്ടിയിരുന്നവർ ആ സേവനം നിർത്തി

Cartoon credit : Sunil Damodaran


‘ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും
പ്രേമം – കേരള ഹൗസിനോട് !

LEAVE A REPLY

Please enter your comment!
Please enter your name here