അംബാനിയുടെ മക്കൾക്ക് പ്രണയ സാഫല്യം

മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയുമാണ് വിവാഹത്തിനൊരുങ്ങുന്നത്.

0

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനിയുടെ വിവാഹമാണ് നിശ്ചയിച്ചിരിക്കുന്നത്. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെയും ഭാര്യ സ്വാതിയുടെയും മകന്‍ ആനന്ദ് ആണ് വരന്‍. വർഷാവസാനത്തോടെ മുംബൈയിൽ വച്ചായിരിക്കും വിവാഹം.

ഇഷയും ആനന്ദും ബാല്യകാല സുഹൃത്തുക്കളാണ്. എന്നാൽ മഹാബലേശ്വറിലെ ക്ഷേത്രത്തില്‍ വച്ചാണ് ആനന്ദ് ആദ്യമായി ഇഷയോട് വിവാഹാഭ്യര്‍ഥന നടത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാ ആനന്ദ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്.

സൈക്കോളജിയില്‍ ബിരുദധാരിയായ ഇഷ ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്. ജൂൺ മാസത്തോടെ ഇഷയുടെ പഠനം പൂ‍ർത്തിയാകും. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡംഗം കൂടിയാണ് ഇഷ അംബാനി.

ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹനിശ്ചയം ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു. വജ്രാവ്യാപാരിയും ശതകോടീശ്വരനുമായ റസൽ മേത്തയുടെ മകൾ ശോക്ലയാണ് ആകാശിന്റെ ഭാവി വധു. സ്കൂൾ കാലം മുതൽ ഇവരും പ്രണയത്തിലായിരുന്നു. രണ്ടു മക്കളുടെയും വിവാഹം ഒരു വേദിയിൽ നടക്കുമെന്നും അല്ല ആകാശിന്റെ വിവാഹത്തിന് മുമ്പ് തന്നെ സഹോദരിയുടെ വിവാഹം നടക്കുമെന്നും കുടുംബവൃത്തങ്ങൾ സൂചന നൽകുന്നു.


സോനം കപൂർ വിവാഹിതയാകുന്നു; അണിയിച്ചൊരുക്കാൻ അനാമിക, പാർട്ടി ലീലയിൽ.
ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും

LEAVE A REPLY

Please enter your comment!
Please enter your name here