ബി ജെ പിയെ വെട്ടിലാക്കി ശിവസേന

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയാൻ സാധ്യതകൾ

0

മഹാരാഷ്ട്രയില്‍ പ്രതീക്ഷികാത്ത രാഷ്ട്രീയനീക്കം നടത്തിയാണ് ശിവസേന ബിജെപിയെ വെട്ടിലാക്കിയത്. ബിജെപി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ തന്നെ രംഗത്തിറക്കിയാണ് ശിവസേന ബിജെപിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചയാളെ തന്നെ സ്വന്തം പാളയത്തിലെത്തിച്ച് സ്ഥാനാര്‍ഥിയാക്കിയതിൽ ബി ജെ പി വൃത്തങ്ങളിൽ പരക്കെ പ്രതിഷേധമുണ്ട്.

സിറ്റിങ് എംപിയും ബിജെപി നേതാവുമായ ചിന്താമണ്‍ വനഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത് .എന്നാൽ പാൽഗറിൽ ഒന്നുമില്ലാതിരുന്ന ഭാരതീയ ജനതാ പാർട്ടിക്ക് മേൽവിലാസമുണ്ടാക്കി കൊണ്ടുത്തത് തന്റെ അച്ഛനാണെന്നും എന്നാൽ അച്ഛൻ മരിച്ചു മൂന്നു മാസമായിട്ടും ബി ജെ പിയിൽ നിന്നും ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ലെന്നുമാണ് ശ്രീനിവാസ് പരാതിപ്പെടുന്നത്.

ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശിവസേന തീരുമാനം കൂടി വന്നതോടെ കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന മഹാരാഷ്ട്രയിലെ സഖ്യമാണ് പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുന്നത്.

ബി ജെ പി മിനിസ്റ്റർ ചന്ദ്രകാന്ത് പാട്ടീൽ ശ്രീനിവാസന്റെ തീരുമാനത്തെ ബാലിശമായാണ് വിലയിരുത്തിയത്. ബി ജെ പി യുടെ സ്ഥാനാർത്ഥിയായി വനഗ കുടുംബാംഗത്തെ പരിഗണിച്ചിരുന്നുവെന്നും എടുത്തു ചാടിയുള്ള ഈ തീരുമാനം ബാലിശമായി പോയെന്നുമാണ് പാട്ടീൽ പ്രതികരിച്ചത്,

ഇതോടെ സഖ്യ കക്ഷികളായ ബി ജെ പി യും ശിവസേനയും തമ്മിലുള്ള പോര് കടുത്തിരിക്കയാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശിവസേന രണ്ടും കൽപ്പിച്ചാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി ജെ പി തട്ടകത്തിൽ നിന്നും തന്നെ ഒരാളെ സ്വന്തം പാർട്ടിക്കായി പരിഗണിച്ചത്.

ഇതോടെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയാനുള്ള സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചു കൊണ്ടിരിക്കുന്നത്.

ഛഗൻ ഭുജ്ബാൽ പുറത്തിറങ്ങുന്നതോടെ എൻ സി പി വിഭാഗവും അരയും തലയും മുറുക്കി സജീവമാകാൻ ഒരുങ്ങിയിരിക്കയാണ് .


രണ്ടും കൽപ്പിച്ചു ശിവസേന
ഉദ്ധവിന് മുഖ്യമന്ത്രി ആകാമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് .

LEAVE A REPLY

Please enter your comment!
Please enter your name here