ഇമ്പമുള്ള ഗാനങ്ങളുമായി മരുഭൂമിയിലെ മഴത്തുള്ളികൾ (Watch Video)

മുംബൈ മലയാളി വ്യവസായികളായ അജയ് ജോസഫും രാമചന്ദ്രനുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

0

അനില്‍ കരകുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മരുഭൂമിയിലെ മഴത്തുള്ളികളിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ഇമ്പമുള്ള ഗാനങ്ങളും മികവുറ്റ ഗാന ചിത്രീകരണവും കൊണ്ട് ഇതിനകം ഹിറ്റ് ആയിരിക്കയാണ് രണ്ടും ഗാനങ്ങളും. ഹരിനാരായണന്റെ വരികൾക്ക് ഹേഷാബ് അബ്ദുൽ വഹാബും ആർ എൻ രവീന്ദ്രനും ചേർന്നൊരുക്കിയ സംഗീതത്തിന് ഹേഷാബും നജിം അർഷാദും ചേർന്നാണ് ആലാപനം. കേരളത്തിന്റെ ഗ്രാമ ഭംഗി പശ്ചാത്തലമാക്കി ദൃശ്യവത്ക്കരിച്ച ചിത്രം പ്രവാസികളുടെ കഥയാണ് പറയുന്നത്.

രാജേഷ് കെ തങ്കപ്പനും അനില്‍ കരകുളവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

 

മുംബൈ മലയാളി വ്യവസായികളായ അജയ് ജോസഫും രാമചന്ദ്രനുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. അജയും രാമചന്ദ്രനും ശ്രദ്ധേയമായ കഥാപാത്രങ്ങളെയും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.


മുംബൈ മലയാളി വ്യവസായികൾ നിർമ്മിച്ച മരുഭൂമിയിലെ മഴത്തുള്ളികൾ
മരുഭൂമിയിലെ മഴത്തുള്ളികൾ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ച് അജയ് ജോസഫ്
അല്ല പിന്നെ’ അഭിനേതാക്കൾക്ക് അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here