മീനു മാർട്ടിന്റെ നാല്പതാമത് ഷോറൂം അന്ധേരിയിൽ

മുംബൈ ഫാഷൻ ലോകത്തെ ആസിഫ് മർച്ചന്റ്, സിമ്രാൻ ധില്ലൻ, അയേഷ ഖാൻ, സാനിയ ഖാൻ, സോണിയ മെയെർ, സ്നേഹ ദേശ്പാണ്ഡെ തുടങ്ങി പ്രമുഖർ പങ്കെടുത്തു

0

അന്ധേരി ലോഖണ്ഡവാലൽ മീനു മാർട്ടിന്റെ നാല്പതാമത് ഷോറൂമിനാണ് തുടക്കം കുറിച്ചത്. ഫാഷൻ ജ്വല്ലറി രംഗത്തു ഇതിനകം സ്വന്തമായി ഇടം നേടിയ മീനു മാർട്ടിൽ ഇമിറ്റേഷൻ ആഭരണങ്ങളെ കൂടാതെ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും ഉൾപ്പെടെയുള്ള സ്ത്രീകൾക്കായുള്ള പ്രത്യേക ശേഖരങ്ങൾ ആകർഷകമായ വിലയിൽ ഇവിടെയും ലഭ്യമാണ്.

മുംബൈ പോലുള്ള തിരക്ക് പിടിച്ച നഗരത്തിൽ സുരക്ഷിതമായി എവിടെയും അണിഞ്ഞു കൊണ്ട് നടക്കാമെന്നതാണ് മീനു ഫാഷൻ ജ്വല്ലറികളുടെ പ്രത്യേകത

മുംബൈ ഫാഷൻ ലോകത്തെ ആസിഫ് മർച്ചന്റ്, സിമ്രാൻ ധില്ലൻ, അയേഷ ഖാൻ, സാനിയ ഖാൻ, സോണിയ മെയെർ, സ്നേഹ ദേശ്പാണ്ഡെ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ലോഖണ്ഡവാല ഷോറൂമിലെത്തി ആശംസകൾ നേർന്നത്.

ചുരുങ്ങിയ കാലം കൊണ്ട് വിദേശത്തുൾപ്പടെ 40 ഷോറൂമുകൾക്ക് തുടക്കമിട്ട മീനു ഗ്രൂപ്പ് നിരവധി സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങളും നൽകി വരുന്ന മലയാളി സ്ഥാപനമാണ്.

നൂതന കാലഘട്ടത്തിൽ ഫാഷൻ ജ്വല്ലറികളുടെ പ്രാധാന്യം വലുതാണെന്നും ഫാഷൻ മേഖലയിലും സിനിമാ രംഗത്തും ഇത്തരം ആഭരങ്ങളുടെ ഉപയോഗം വർധിച്ചു വരികയാണെന്നും മീനു മാർട്ട് ഡയറക്ടർ മോഹൻ നായർ പറഞ്ഞു. ആകർഷങ്ങളായ ആഭരണങ്ങൾ മാറുന്ന ഫാഷനുകൾക്കും അണിയുന്ന വസ്ത്രങ്ങൾക്കും അനുയോജ്യമായ രീതിയിൽ വാടകക്കെടുക്കാവുന്ന സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. സിനിമാ ടെലിവിഷൻ താരങ്ങളെ പോലെ വീട്ടമ്മമാരും ഉദ്യോഗസ്ഥകളും ഈ ട്രെൻഡ് പിന്തുടരുന്നവരാണ് .

മുംബൈ പോലുള്ള തിരക്ക് പിടിച്ച നഗരത്തിൽ സുരക്ഷിതമായി എവിടെയും അണിഞ്ഞു കൊണ്ട് നടക്കാമെന്നതാണ് മീനു ഫാഷൻ ജ്വല്ലറികളുടെ പ്രത്യേകതയെന്ന് ഡയറക്ടർ കൂടിയായ അശ്വതി അഭിപ്രായപ്പെട്ടു.

ചരിത്ര പുരാണ സിനിമകൾക്കും സമാനമായ മെഗാ സീരിയലുകൾക്കും ആഭരണങ്ങൾ രൂപകൽപ്പന ചെയ്യുന്ന മീനു കടകളിലൂടെ അല്ലാതെ തന്നെ ഓൺലൈൻ വിപണിയിലൂടെയും മീനു മാർട്ടിന്റെ ആഭരണങ്ങൾ ലഭ്യമാക്കുവാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. അർപ്പണബോധവും കഠിനാധ്വാനവുമാണ് യുവ സംരംഭകനായ മോഹനന്റെ വിജയ രഹസ്യം


മഹാരാഷ്ട്രാ ദിനം ആഘോഷിച്ചു മലയാളി സമാജം; മനം നിറഞ്ഞ് മറാത്ത
മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു.
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)
ആദ്യ ചുംബനത്തിന്റെ രഹസ്യം വെളിപ്പെടുത്തി മുംബൈ യുവത്വം
സഞ്ജുവായി ആരാധകരെ വിസ്മയിപ്പിച്ചു രൺബീർ കപൂർ

 

LEAVE A REPLY

Please enter your comment!
Please enter your name here