വരികൾക്കിടയിൽ – 23

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

മോദി സർക്കാർ നാല് വർഷം കൊണ്ട് പരസ്യത്തിനായി ചിലവഴിച്ചത് 4300 കോടി.

  • മാർക്കറ്റ് കുറയുംതോറും പരസ്യ ചെലവ് കൂടും .

ഡോളറിനു 67.51 രൂപ . 15 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

  • നിലവാര തകർച്ച തന്നെ നമ്മൾ നേരിടുന്ന പ്രശ്നം .

സ്മൃതി ഇറാനിയെ വാർത്താ വിതരണ മന്ത്രി സ്ഥാനത്തു നിന്നും നീക്കി, പകരം ടെക്‌സ്‌റ്റൈൽസ്

  • അടുത്ത വർഷം ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡുകൾ ടെക്സ്റ്റൈൽ മന്ത്രിക്കു കൊടുക്കാവുന്നതാണ്.

ലാലുവിന്റെ മകന്റെ വിവാഹത്തിന് അതിഥികൾ ഭക്ഷണം കൊള്ളയടിച്ചു, വിവാഹം അലങ്കോലമായി: റിപ്പോർട്ട് 

  • ഭക്ഷണ കൊള്ള ജാമ്യം കിട്ടാവുന്ന വകുപ്പാണ് .വരികൾക്കിടയിലൂടെ (27)

കർണ്ണാടക: ബി ജെ പി നില മെച്ചപ്പെടുത്തും, സർവേകൾ

  • നില തെറ്റാതിരുന്നാൽ മതി!

നിർത്തി വച്ചിരുന്ന ഇന്ധനവില കയറ്റം കർണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കൂട്ടി എണ്ണകമ്പനികൾ

ഇതാണ് പറയുന്നത് ഇന്ത്യയൊട്ടുക്ക് ലോകസഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്ന്. എണ്ണക്കമ്പനികൾക്ക് 5 വർഷത്തിൽ ഒരിക്കൽ മാത്രം വില പിടിച്ചു വച്ചാൽ മതിയല്ലോ .

ഭാരിച്ച അച്ചടി ചെലവ്: ദിന പത്രങ്ങൾ വില കൂട്ടുന്നു

  • വില കൂട്ടിയാലും ഒന്നാം പേജിലെ വാർത്ത വായിക്കാൻ മൂന്നും നാലും പേജുകൾ മറയ്‌ക്കേണ്ടിവരുമല്ലോ

എടപ്പാൾ തീയേറ്റർ പീഡനം: പ്രതി മൊയ്തീൻകുട്ടി നാട്ടിൽ അറിയപ്പെട്ടിരുന്നത് സ്വർണക്കുട്ടി എന്ന പേരിൽ.

  • ഇനി “പോക്സോ കുട്ടി”

പാകിസ്താനിലെ നവാസ് ഷെരീഫിന്റെ അവസ്ഥയാകും പി ചിദംബരത്തിനെന്ന് നിർമല സീതാരാമൻ .

  • ഒരു സർപ്രൈസ് വിസിറ്റും തലപ്പാവും എന്നാണോ ഉദ്ദേശിച്ചത്

 


ചലച്ചിത്ര അവാർഡും കുറെ പൊല്ലാപ്പുകളും – വീക്ഷണം
പ്രേമം – കേരള ഹൗസിനോട് !
അംബർനാഥ് അയ്യപ്പ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം (Watch Video)
സ്ത്രീകൾക്കെതിരെ കടുത്ത പരാമർശം; പ്രമുഖനെ പഞ്ഞിക്കിട്ട് മുംബൈ സാംസ്‌കാരിക ലോകം


LEAVE A REPLY

Please enter your comment!
Please enter your name here