അശ്‌ളീല പരാമർശം – മാപ്പു പറയില്ലെന്ന് ‘പ്രമുഖൻ’; അപലപിച്ചു സാംസ്‌കാരിക ലോകം.

മുംബൈ സാഹിത്യ സാംസ്‌കാരിക രംഗത്തിന് നാണക്കേടുണ്ടാക്കിയ പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളും വിഫലമായതോടെ പൊതു വേദിയിൽ മാപ്പു പറയിപ്പിച്ചു പ്രശ്നം പരിഹരിക്കാനുള്ള അനുനയ ശ്രമങ്ങളും അണിയറയിൽ സജീവമാണ്.

0

മുംബൈയിലെ ഒരു മലയാള പ്രസിദ്ധീകരണത്തിന്റെ പേരിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു മുതിർന്ന എഴുത്തുകാരൻ പ്രശസ്തയായ എഴുത്തുകാരിക്ക് എതിരെ നടത്തിയ അശ്‌ളീല പരാമർശമാണ് വിവാദമായത്. സംഗതി ചർച്ചയായതോടെ എഴുത്തുകാരനെ ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്‌തെങ്കിലും വിഷയം കെട്ടടങ്ങിയില്ല. സാമൂഹിക സാംസ്‌കാരിക രംഗത്തെ കൂടുതൽ പേർ പ്രതിഷേധവുമായി മുന്നോട്ടു വരുവാൻ തുടങ്ങി. ഇതോടെ അങ്കലാപ്പിലായായിരിക്കുന്നത് മുടന്തൻ ന്യായീകരണത്തിലൂടെ എഴുത്തുകാരനെ വെള്ള പൂശാൻ ശ്രമിക്കുന്ന വിഭാഗമാണ്.മുംബൈ സാഹിത്യ സാംസ്‌കാരിക രംഗത്തിന് നാണക്കേടുണ്ടാക്കിയ പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളും വിഫലമായതോടെ പൊതു വേദിയിൽ മാപ്പു പറയിപ്പിച്ചു പ്രശ്നം പരിഹരിക്കാനുള്ള അനുനയ ശ്രമങ്ങളും അണിയറയിൽ സജീവമാണ്. സാമൂഹിക പ്രവർത്തകൻ ശ്രീകാന്ത് നായരുടെ നേതൃത്വത്തിലും ഒരു കൂടിക്കാഴ്ചയിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.

ഒത്തു തീർപ്പ് ശ്രമങ്ങൾ തകൃതിയായി നടക്കുമ്പോഴും മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്ന് പ്രതിഷേധത്തിന്റെ സ്വരങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്

മുംബൈ പ്രവാസി സമൂഹം പുരുഷകേന്ദ്രീകൃതവും പുരുഷാധിപത്യപരവുമാണെന്നതിൻറെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലെ ചില പ്രതികരണങ്ങൾ എന്നാണ് പത്രപ്രവർത്തകൻ കൂടിയായ മനോജ് ജോൺ പ്രതികരിച്ചത്.

എന്നാൽ എഴുത്തുകാരികളുടെ മികച്ച രചനകൾ കാണുമ്പോൾ ചില പുരുഷ കേസരികൾക്കുണ്ടാകുന്ന അസഹിഷ്ണുതയും ചാപല്യവുമാണ് മുംബയിലെ മുതിർന്ന എഴുത്തുകാരന്റെ പ്രതികരണത്തിൽ പ്രകടമാകുന്നതെന്നാണ് ഫോമയുടെ ചെയർമാൻ യു എൻ ഗോപി നായർ അഭിപ്രായപ്പെട്ടത് .

സമൂഹ മാധ്യമങ്ങൾ പൂരപ്പറമ്പിനു സമാനമാണെന്നും ഇഷ്ടമുള്ളത് മാത്രമേ കേൾക്കാവൂ എന്ന് നിർബന്ധം പിടിക്കാനാവില്ലെന്നുമാണ് പ്രവാസി സാഹിത്യകാരൻ പ്രേമൻ ഇല്ലത്ത് പ്രതികരിച്ചത്.

തീർത്തും അപലപനീയവും മാപ്പർഹിക്കാത്തതുമായ പ്രവർത്തിയാണ് നഗരത്തിലെ മുതിർന്ന സാഹിത്യകാരൻ ചെയ്തതെന്നും മുട്ടു ന്യായം പറഞ്ഞു തടി തപ്പാനാകില്ലെന്നും ഇന്ദിര കുമുദ് പറയുന്നു.

ഇയാൾ സാഹിത്യകാരനും പൊതു പ്രവർത്തകനും ആണെന്നറിഞ്ഞപ്പോൾ വെറുപ്പാണ് തോന്നിയതെന്നാണ് സാംസ്‌കാരിക പ്രവർത്തകനായ രവീന്ദ്രനാഥ് പ്രതികരിച്ചത്.

സാമൂഹ്യമായ കുറ്റവിചാരണകൾ ഇതിനകം നടന്നു കഴിഞ്ഞുവെന്നും അത് തന്നെ ഇത്തരക്കാർക്കുള്ള വലിയ ശിക്ഷയാണെന്നും മുന്നോട്ടുള്ള നടപടികൾക്ക് പൂർണ പിന്തുണയുണ്ടെന്നുമാണ് വത്സൻ മൂർക്കോത്ത് രേഖപ്പെടുത്തിയത്.

പ്രതികരണങ്ങളുടെ പൂർണ രൂപവും, കൂടുതൽ പ്രതികരണങ്ങളും താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്

സ്ത്രീകൾക്കെതിരെ കടുത്ത പരാമർശം; പ്രമുഖനെ പഞ്ഞിക്കിട്ട് മുംബൈ സാംസ്‌കാരിക ലോകം


സ്ത്രീകൾക്കെതിരെ അശ്‌ളീല പരാമർശം; നിലപാട് കടുപ്പിച്ചു മുംബൈ സാഹിത്യ ലോകവും
അംബാനിയുടെ മക്കൾക്ക് പ്രണയ സാഫല്യം
ചാക്കോച്ചന്റെ നായികയായി നിമിഷ സജയൻ
വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here