രാജ്യത്തെ ആദ്യ ഉല്ലാസകപ്പൽ മുംബൈയിൽ നിന്നും ഗോവയിലേക്ക്

മുംബൈയിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലേക്കുളള യാത്ര ഉല്ലാസപ്രദമാക്കുക എന്നതിനൊപ്പം കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്‌ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്

0

മുംബൈയിൽ നിന്നും ഗോവയിലേക്ക് തുടക്കമിട്ട ഉല്ലാസകപ്പൽ രാജ്യത്തെ ഈ മേഖലയിലെ ആദ്യ സംരഭമായിരിക്കും. ആൻഗ്രിയ എന്ന കപ്പലാണ് മുംബൈ പോർട്ടിൽ നിന്നും പരീക്ഷണാർത്ഥം യാത്രക്കാരുമായി ഗോവയിലെത്തിയത്. മുംബൈ പോർട്ട് ട്രസ്റ്റും ആൻഗ്രിയ സീ ഈഗിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ചേർന്നാണ് വിനോദ സഞ്ചാരികൾക്ക് കൗതുകമുള്ള ഈ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത് .ഡാൻസ് ഫ്ലോറും നീന്തൽക്കുളവും അടക്കം ഒട്ടേറെ സൗകര്യങ്ങളുള്ള കപ്പലിൽ 400 പേർക്ക് സഞ്ചരിക്കാനാകും.

രാജ്യത്തെ സാമ്പത്തിക തലസ്ഥാനത്ത് നിന്നും വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലേക്കുളള യാത്ര ഉല്ലാസപ്രദമാക്കുക എന്നതിനൊപ്പം കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്‌ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലിനു സമാനമായ സൗകര്യങ്ങളാണു കപ്പലിലുണ്ടാകുക.

എന്നിരുന്നാലും ഈ പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളി ഭാരിച്ച പണച്ചിലവാണ്. ഗ്രൂപ്പ് ആയി പോകുന്നവരെയോ കുടുംബസമേതം വിനോദ യാത്ര ചെയ്യുന്നവരെയോ ഈ ഉല്ലാസക്കപ്പൽ ആകർഷിക്കാനിടയില്ല. മുംബൈയിൽനിന്നു ട്രെയിനിൽ ഗോവയിലെത്താൻ എ‍‍ട്ടുമുതൽ പത്തുമണിക്കൂർ വരെ എടുക്കുമെന്നിരിക്കെ കപ്പൽ 16 മണിക്കൂറാണ് എടുക്കുന്നത്. കൂടാതെ ഒരാൾക്ക് 7000 രൂപയാണു ടിക്കറ്റ് നിരക്കെന്നു മുംബൈ പോർട്ട് ട്രസ്റ്റ് അറിയിച്ചു. ശീതികരിച്ച കോച്ചിൽ ട്രെയിനിൽ ഗോവയിലെത്താൻ ഏകദേശം 2600 രൂപയാണ് ചെലവ്. വോൾവോ ബസ്സുകൾ 1000 മുതൽ 2500 വരെ ചാർജ് ഈടാക്കുന്നുണ്ട്. വിമാന യാത്രക്കും 3500 മുതൽ 7000 രൂപയാണ് ചിലവ് കണക്കാക്കുന്നത്. എന്നിരിക്കെ ഉല്ലാസകപ്പലിന്റെ സേവനം ആഡംബര യാത്ര ഇഷ്ടപ്പെടുന്നവർക്ക് മാത്രമായി ചുരുങ്ങിയേക്കാം.


ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
കനത്ത ചൂടില്‍ വെന്തുരുകി മുംബൈ മഹാ നഗരം
സെൽഫിയുടെ കാലത്ത് കലഹരണപ്പെടുന്ന ജീവിത മാർഗം

LEAVE A REPLY

Please enter your comment!
Please enter your name here