തടവുകാരുടെ മക്കൾക്കൊരു ആശ്രയകേന്ദ്രം

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു ഉയർത്തുക എന്ന ലക്ഷ്യത്തോടെ 2014 ൽ തുടക്കമിട്ട സംഘടനയിൽ ഇന്ന് 165 ഓളം കുട്ടികളാണുള്ളത് . കൈവിട്ടു പോയ ജീവിതത്തെ തിരികെ പിടിക്കാനായി പാടു പെടുന്ന ഈ ബാല്യങ്ങൾക്ക് ഏക ആശ്രയമാണ് പ്രെഷ്യസ് ചിൽഡ്രൻ ഫൌണ്ടേഷൻ എന്ന സംഘടന

0

അച്ഛനോ അമ്മയോ ചെയ്ത കുറ്റ കൃത്യങ്ങളാണ് ഇവരെയെല്ലാം അനാഥരായി വളരാൻ വിധിച്ചത്. ജയിൽപുള്ളിയുടെ സന്തതിയെന്ന ചീത്ത പേരു അടിച്ചേൽപ്പിച്ച് നെറ്റി ചുളിക്കുന്ന സമൂഹത്തിന് മുൻപിൽ ഒരു തലോടലിനായി, സ്നേഹത്തോടെയുള്ള പരിചരണത്തിനായി അറിയാതെ മോഹിച്ചു പോകുന്ന ബാല്യങ്ങൾ.

മുംബൈയിലെ പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് പി സി എഫ് അഥവാ പ്രെഷ്യസ് ചിൽഡ്രൻ ഫൌണ്ടേഷൻ. കുറ്റകൃത്യങ്ങൾ ചെയ്ത് ജയിലിൽ അടക്കപ്പെട്ട തടവുകാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി മാത്രം പ്രവർത്തിക്കുന്ന സംഘടന ഏകദേശം 165 കുട്ടികൾക്കാണ് നഷ്ടപ്പെട്ട പ്രതീക്ഷകളും സ്വപ്നങ്ങളും തിരികെ നൽകി കൊണ്ടിരിക്കുന്നത്.

വാഷി അലയൻസ് ചർച്ചിൽ നടന്ന പ്രത്യേക ക്യാംപിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ റെവ. ഷാജി വർഗീസ്, ക്രിസ്റ്റി എബ്രഹാം,  ശശി ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

ഓർക്കാപ്പുറത്ത് കൈവിട്ടു പോയ ജീവിതത്തെ ഓർത്തു വിലപിക്കുമ്പോഴും മക്കളുടെ കാര്യത്തിൽ ആശാസ്വമായത് പി സി എഫ് ന്റെ സഹായഹസ്തമാണെന്ന് പറയുന്ന വീട്ടമ്മയും ഭ്രഷ്ട് കല്പിച്ച സമൂഹത്തിന്റെ മറ്റൊരു ബലിയാട് ആണ്

പ്രിസൺ ഫെല്ലോഷിപ് ഇന്ത്യയുടെ സഹകരണത്തോടെ ആരംഭിച്ച സംഘടന പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് കൗൺസിലർമാരുടെ കീഴിൽ പരിചരണം നൽകി വരുന്നത്. നാസിക് തലോജ, താനെ, കല്യാൺ, കൊൽഹാപ്പൂർ , അലിബാഗ് തുടങ്ങിയ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ മക്കളാണ് ഇവിടെയുള്ളത് .

ഇവർക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങൾ നൽകി ജീവിതത്തിന്റെ നേർ രേഖ കാണിച്ചു കൊടുക്കുകയാണ് സംഘടനാ ചെയ്തു വരുന്നതെന്ന് മുംബൈയിലെ സാമൂഹിക പ്രവർത്തകനായ ശശി ദാമോദരൻ പറഞ്ഞു.

എന്നാൽ പൊലിഞ്ഞു പോയ സ്വപ്നങ്ങളും പ്രതീക്ഷ മങ്ങിയ ജീവിതത്തെയും ഓർത്തു പരിതപിക്കുന്ന ഇവർക്കെല്ലാം കടന്നു പോയ ജീവിതാനുഭവങ്ങൾ ഓർക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു

ചെയ്യാത്ത കുറ്റത്തിന് അനാഥത്വം പേറുന്ന ഇവരെയെല്ലാം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു ഉയർത്തുക എന്ന ലക്ഷ്യത്തോടെ 2014 ൽ തുടക്കമിട്ട സംഘടനയിൽ ഇന്ന് 165 ഓളം കുട്ടികളാണുള്ളത് . കൈവിട്ടു പോയ ജീവിതത്തെ തിരികെ പിടിക്കാനായി പാടു പെടുന്ന ഈ ബാല്യങ്ങൾക്ക് ഏക ആശ്രയമാണ് പ്രെഷ്യസ് ചിൽഡ്രൻ ഫൌണ്ടേഷൻ എന്ന സംഘടന

Watch Special Report in

Every Sunday @ 7.30 am in KAIRALI TV
Every Wednesday @ 9.30 pm in PEOPLE TV


സംഗീത സ്വാന്തനവുമായി ഗുഡ് വിൻ
അധോലോക മോഹവുമായാണ് ആദ്യം മുംബൈയിലെത്തുന്നതെന്ന് ചെമ്പൻ വിനോദ്
അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here