ടിനിയുടെ ലൈവിൽ ആരാധകരെ ഞെട്ടിച്ചു ലാലേട്ടൻ

0

മിമിക്രി താരവും നടനുമായ ടിനി ടോം യു കെ യിൽ നിന്നും പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് ലൈവ് ആണ് ഇതിനകം വൈറൽ ആയിരിക്കുന്നത്. ടെലിവിഷൻ പരിപാടിയായ കോമഡി ഉത്സവത്തിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കുന്നതിൽ ഖേദം പ്രകടിപ്പിച്ചാണ് ടിനി തുടങ്ങുന്നത്. പിന്നീടാണ് താൻ ഇപ്പോൾ രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യു കെ യിൽ ആണെന്നും ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആണ് നായകനെന്നും ടിനി വെളിപ്പെടുത്തുന്നത്. ഈ സമയത്താണ് ലാലേട്ടൻ നാടകീയമായി ലൈവിൽ വന്നു പ്രേക്ഷകരെ ആവേശത്തിലാക്കിയത്.

 

ടിനിയുടെ പുറകിൽ വന്നു ആരാധകര്‍ക്ക് ഒരു ഹായ് നല്‍കിയതിന് ശേഷം പെട്ടെന്ന് മടങ്ങി പോകുകയായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ. ഏകദേശം ഒരു മാസത്തിലധികം രഞ്ജിത്തിന്റെ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ യു കെ യിലുണ്ടാകുമെന്നാണ് സൂചന. ഈയിടെ തന്റെ ജന്മദിനം സുചിത്രയോടൊപ്പം ലണ്ടനിൽ വച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.


മലയാളി താരങ്ങളുടെ ചില കമ്പങ്ങൾ
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
ജഗദീഷിനും മനോജിനും ‘വളർച്ച’യില്ലെന്ന് റസൂൽ

LEAVE A REPLY

Please enter your comment!
Please enter your name here