റെയിൽവേയിലെ സവാരി ഗിരി ഗിരി ; 350 പേർക്ക് പിഴ

റെയിൽവേ ജോലിക്കാരടക്കമുള്ളവർ ഗ്രൂപ്പുകളായി വന്നാണ് ശീതികരിച്ച കൊച്ചുകളിലും, ചെയർ കാറുകളിലും കയറിയിരുന്ന് നിയമലംഘനം പതിവാക്കിയത്.

0

ലോക്കൽ ട്രെയിൻ ടിക്കറ്റിൽ കല്യാൺ താനെ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നും മെയിൽ ട്രെയിനിൽ കയറി ചുളുവിൽ യാത്ര ചെയ്യുന്നവരെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്പെഷ്യൽ സ്‌ക്വാഡ്  പിടി കൂടിയത്. മധ്യ റെയിൽവേ ഉദ്യോഗസ്ഥർ അടങ്ങുന്ന സ്പെഷ്യൽ ടീമാണ് അപ്രതീക്ഷിതമായ പരിശോധനയിലൂടെ മുന്നൂറ്റി അമ്പതോളം പേരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നത്. ഇതിൽ അമ്പതോളം പേർ റെയിൽവേ ജീവനക്കാരായിരുന്നു എന്നതാണ് ഡിപ്പാർട്ട്മെന്റ് നേരിട്ട മറ്റൊരു വെല്ലുവിളി. കല്യാണിൽ നിന്നും സ്ഥിരമായി മെയിൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വലിയൊരു സംഘം തന്നെ ഉണ്ടെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. മുംബൈയിൽ നിന്നും ഇതേ സംഘം തിരിച്ച് വൈകുന്നേരങ്ങളിലും മെയിൽ ട്രെയിനുകളിലെ റിസർവേഷൻ ബോഗികളിൽ കയറി സവാരി ഗിരി ഗിരി നടത്തുന്നതും പതിവാണ്. അനധികൃതമായി യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയതും നടപടികൾ ആരംഭിച്ചതും.

റെയിൽവേ മന്ത്രി പിയൂഷ് ഘോയലിന് നൽകിയ പരാതിയിലാണ് മുൻകൂട്ടി റിസേർവ് ചെയ്ത ദീർഘദൂര യാത്രക്കാർക്കു അസൗകര്യങ്ങൾ ഉണ്ടാക്കുന്ന അനധികൃത യാത്രക്കാരെ നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്നത്. പ്രധാനമായും കല്യാണിൽ നിന്നും സി എസ് ടി, ദാദർ സ്റ്റേഷനുകളിൽ നിന്നുമാണ് ഇത്തരം യാത്രക്കാർ കയറി ഇറങ്ങി റെയിൽവേ സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നതും ദീർഘ ദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും. പഞ്ചവടി എക്സ്പ്രസ്സ്, ഗോദാവരി എക്സ്പ്രസ്സ്, മുംബൈ പുണെ എക്സ്പ്രസ്സ്, രാജ്യറാണി എക്സ്പ്രസ്സ് തുടങ്ങിയ മെയിൽ ട്രെയിനുകളാണ് പരാതിയിൽ എടുത്തു പറഞ്ഞിരിക്കുന്ന പേരുകൾ.

റെയിൽവേ ജോലിക്കാരടക്കമുള്ളവർ ഗ്രൂപ്പുകളായി വന്നാണ് ശീതികരിച്ച കൊച്ചുകളിലും, ചെയർ കാറുകളിലും കയറിയിരുന്ന് നിയമലംഘനം പതിവാക്കിയത്. ഇത് മൂലം സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി ദീർഘ ദൂര യാത്രക്കാരാണ് ദുരിതത്തിൽ ആകുന്നതെന്നും പരാതിയിൽ പറയുന്നു.


സ്ത്രീകൾക്കെതിരെ കടുത്ത പരാമർശം; പ്രമുഖനെ പഞ്ഞിക്കിട്ട് മുംബൈ സാംസ്‌കാരിക ലോകം
ലിംഗാധികാരത്തിന്റെ സമകാലിക മേഖല; പ്രൊഫ. പി ഗീത നയിക്കുന്ന സംവാദം
മധു, ജോൺ ബ്രിട്ടാസ് തുടങ്ങി സിനിമാ ടെലിവിഷൻ മേഖലയിലെ നിരവധി പ്രമുഖർക്ക് മുംബൈയിൽ പുരസ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here