അമർ അക്ബർ ആന്റണി 40 വർഷം പിന്നിട്ടു

നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും കലഹരണപ്പെടാത്ത പ്രഭയും പ്രമേയവുമായി ബോളിവുഡിന്‍റെ ഹിറ്റ് ചരിത്രത്തിന്‍റെ ഭാഗമാണ് അമര്‍ അക്ബര്‍ ആന്‍റണി.

0

ഹിന്ദി സിനിമകളിൽ മൾട്ടി സ്റ്റാർ കൾച്ചർ തുടങ്ങിയ കാലഘട്ടത്തിലായിരുന്നു അമര്‍ അക്ബര്‍ ആന്‍റണിയും പിറക്കുന്നത്. ഷോലെ തുടങ്ങി വച്ച ബിഗ് ബജറ്റ് വിജയചിത്രങ്ങളുടെ പിൻഗാമിയാണ് അമിതാഭ് ബച്ചൻ, ഋഷി കപൂർ, വിനോദ് ഖന്ന തുടങ്ങിയവർ നായകന്മാരായെത്തിയ അമർ അക്ബർ ആന്റണിയും.

1977ല്‍ പുറത്തിറങ്ങി ബോളിവുഡ് ബോക്സോഫീസില്‍ വന്‍ തരംഗമായ ചിത്രം നാൽപ്പത് വർഷം പൂർത്തിയാക്കിയിരിക്കയാണ്. മതസൗഹാർദ്ദവും പരസ്പര ബഹുമാനവുമാണ് സഹോദര സ്നേഹത്തിന്‍റേയും കുടുംബ ബന്ധങ്ങളുടെയും ഊഷ്മളതയോടെ മികവോടെ മന്‍മോഹന്‍ ദേശായി ഒരുക്കിയ ചിത്രം.

കുട്ടിക്കാലത്ത് വേര്‍പ്പെട്ടു പോകുന്ന മൂന്ന് സഹോദരങ്ങള്‍. അവര്‍ അമറും അക്ബറും ആന്‍റണിയുമായി വളരുന്നു. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു. പിന്നീട് ട്രെൻഡ് സെറ്റർ ആയി മാറിയ ചിത്രത്തിന്‍റെ പ്രമേയം നിരവധി ഹിന്ദി, തമിഴ്, തെലുഗു ചിത്രങ്ങൾക്ക് പ്രചോദനമായി മാറിയത് ചരിത്രം. അമര്‍ ഖന്നയായി ആയി വിനോദ് ഖന്നയും അക്ബര്‍ അലബാദിയായി ആയി ഋഷി കപൂറും ആന്‍റണി ഗോണ്‍സാല്‍വസായി അമിതാഭ് ബച്ചനും മത്സരിച്ചഭിനയിച്ച ചിത്രത്തിൽ ഷബാന ആസ്മിയും നീതു സിംഗും പര്‍വീണ്‍ ബാബിയും നായികമാരായിരുന്നു. ലക്ഷമികാന്ത് പ്രാരേലാല്‍ ഈണമിട്ട ഗാനങ്ങള്‍ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

 

ആക്ഷനും കോമഡിയും സെന്‍റിമെന്‍റ്സും ഉൾപ്പടെ അമര്‍ അക്ബര്‍ ആന്‍റണിയെ തേടിയെത്തിയത് നിരവധി പുരസ്കാരങ്ങളാണ്. നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും കലഹരണപ്പെടാത്ത പ്രഭയും പ്രമേയവുമായി ബോളിവുഡിന്‍റെ ഹിറ്റ് ചരിത്രത്തിന്‍റെ ഭാഗമാണ് അമര്‍ അക്ബര്‍ ആന്‍റണി.


ഔട്ട് ആകാത്ത ബച്ചൻ കപൂർ മാജിക് – Movie Review
നല്ല നടനുള്ള ആദ്യ അംഗീകാരത്തിന്റെ ത്രില്ലിൽ ടോവിനോ മുംബൈയിൽ
ടിനിയുടെ ലൈവിൽ ആരാധകരെ ഞെട്ടിച്ചു ലാലേട്ടൻ