ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂളിന് നൂറു മേനിയുടെ ഇരട്ടി മധുരം

വിദ്യാഭ്യാസ മേഖലയിലെ മികവിന് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഡോ . ഉമ്മൻ ഡേവിഡ് ഡയറക്ടർ ആയ ട്രിനിറ്റി എഡ്യൂക്കേഷൻ നടത്തുന്ന സ്‌കൂളിന്റെ പ്രിൻസിപ്പൽ ബിജോയ് ഉമ്മനാണ്.

0

ഇക്കഴിഞ്ഞ സി ബി എസ് ഇ പത്താം ക്‌ളാസ് പരീക്ഷയിൽ ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. കഴിഞ്ഞ 16 വർഷമായി തുടർച്ചയായി ലഭിക്കുന്ന നൂറു ശതമാനം വിജയമാണിത്. 128 പേർ പരീക്ഷ എഴുതിയതിൽ 95 ശതമാനം മാർക്ക് നേടി രശ്മി സുനിൽ ഒന്നാമതെത്തി. സ്നേഹാ നായർ, നിഖിൽ കാനിയേരി, യാഷ് ഷെട്ടി എന്നിവരാണ് രണ്ടാം സ്ഥാനക്കാർ. വിജയം വരിച്ചവരിൽ പത്തു പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. ഡിസ്റ്റിംക്ഷനിൽ പാസ്സായവർ 47 പേരാണ്.

ജൂനിയർ കോളേജ് HSC പരീക്ഷയിൽ സയൻസ്, കോമേഴ്‌സ്, എന്നീ വിഭാഗങ്ങളിലും നൂറു ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. തുടർച്ചയായ പന്ത്രണ്ടാമത്തെ വർഷമാണ് നൂറു മേനിയുടെ വിജയവുമായി ഇരട്ടി മധുരത്തിന്റെ തിളക്കത്തിൽ ഈ മലയാളി വിദ്യാഭ്യാസ സ്ഥാപനം മാതൃകയാകുന്നത്‌.

സയൻസിൽ ജൂലി ജോസ് 88.77 ശതമാനവും ഉദ്യാവാർ ശ്രുതി ഭാസ്കർ 86.61 ശതമാനവും കോമേഴ്‌സ് വിഭാഗത്തിൽ നിഹാർ ലകേശ്രീ 92.76 ശതമാനവും മോഹിത് ജോഷി 90 ശതമാനവും നേടി വിജയികളിൽ മുൻ നിരയിലെത്തി.

വിദ്യാഭ്യാസ മേഖലയിലെ മികവിന് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഡോ . ഉമ്മൻ ഡേവിഡ് ഡയറക്ടർ ആയ ട്രിനിറ്റി എഡ്യൂക്കേഷൻ നടത്തുന്ന സ്‌കൂളിന്റെ പ്രിൻസിപ്പൽ ബിജോയ് ഉമ്മനാണ്.

http://www.holyangels.ac.in/index.html

 


ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here