മരുഭൂമിയിലെ മഴത്തുള്ളികൾ ജൂൺ ഒന്നിന്

പുണ്യ മാസത്തിൽ കുടുംബ സമേതം കാണുവാൻ കൊള്ളാവുന്ന ചിത്രമായിരിക്കും മരുഭൂമിയിലെ മഴത്തുള്ളികൾ

0

മുംബൈ മലയാളി വ്യവസായികളായ രാമചന്ദ്രൻ നായരും അജയ് ജോസഫും നിർമ്മിച്ച ചിത്രമാണ് മരുഭൂമിയിലെ മഴത്തുള്ളികൾ പ്രദർശനത്തിന് തയ്യാറായി . എമറാൾഡ് എന്റർടൈൻമെന്റ്ന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അനിൽ കരാക്കുളമാണ്. രാജേഷ് തങ്കപ്പന്റെതാണ് സ്ക്രീൻപ്ലേയും ഡയലോഗും.

ഹരിനാരായണന്റെ വരികൾക്ക് ഹേഷാബ് അബ്ദുൽ വഹാബും ആർ എൻ രവീന്ദ്രനും ചേർന്നൊരുക്കിയ സംഗീതത്തിന് ഹേഷാബും നജിം അർഷാദും ചേർന്നാണ് ആലാപനം. കേരളത്തിന്റെ ഗ്രാമ ഭംഗി പശ്ചാത്തലമാക്കി ദൃശ്യവത്ക്കരിച്ച ചിത്രം ഓരോ പ്രവാസിയും കണ്ടിരിക്കേണ്ട കുടുംബ ചിത്രമാണെന്ന് നിർമ്മാതാക്കളായ രാമചന്ദ്രൻ നായരും അജയ് ജോസഫും പറയുന്നു.

പുണ്യ മാസത്തിൽ കുടുംബ സമേതം കാണുവാൻ കൊള്ളാവുന്ന ചിത്രമായിരിക്കും മരുഭൂമിയിലെ മഴത്തുള്ളികൾ എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

 


ടിനിയുടെ ലൈവിൽ ആരാധകരെ ഞെട്ടിച്ചു ലാലേട്ടൻ
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ചു മറ്റൊരു മുംബൈ മലയാളി
ചാക്കോച്ചന്റെ നായികയായി നിമിഷ സജയൻ
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി

 

LEAVE A REPLY

Please enter your comment!
Please enter your name here