യുവ താരങ്ങളെ വെല്ലുവിളിച്ചു മോഹൻലാൽ

പൃഥിയേയും സൂര്യയേയും ജൂനിയര്‍ എന്‍ടിആറിനേയുമാണ് ചലഞ്ച് ചെയ്തിരിക്കുന്നത്.

0

ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിൽ അത്രക്ക് ശ്രദ്ധയില്ലാത്ത നടനായിരുന്നു അടുത്ത കാലം വരെ മോഹൻലാൽ. എന്നാൽ ഓടിയന്റെ റോളിന് വേണ്ടി ശരീരം മെലിഞ്ഞ താരം ഇപ്പോഴിതാ യുവതാരങ്ങളെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘ഹം ഫിറ്റ് ഇന്ത്യ ഫിറ്റ് ‘ ചലഞ്ച് കാംപെയ്‌നുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ യുവതാരങ്ങളെ ചലഞ്ച് ചെയ്തിരിക്കുന്നത്. കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് മോഹന്‍ലാലിനെ ക്യാംപയിനില്‍ ചലഞ്ച് ചെയ്തിരുന്നു. വെല്ലുവിളി സ്വീകരിച്ച അദ്ദേഹം പൃഥിയേയും സൂര്യയേയും ജൂനിയര്‍ എന്‍ടിആറിനേയുമാണ് ചലഞ്ച് ചെയ്തിരിക്കുന്നത്.

മോഹൻലാൽ ഇപ്പോൾ യു കെ യിലാണ്. രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം വിദേശത്തായിരിക്കും മലയാളത്തിന്റെ പ്രിയ നടൻ. യു കെ യിലെ ജിമ്മില്‍ നടൻ പരിശീലനം നടത്തുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് ഫിറ്റ്‌നസ് ചലഞ്ചില്‍ ഭാഗമായ വിവരം മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നത്. രണ്ട് കയ്യിലും ഡംപലുമായി ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന ലാലിന്റെ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. തൊട്ടതെല്ലാം വർത്തയാക്കുന്ന മോഹൻലാലിന്റെ ഈ പോസ്റ്റും ഇതിനകം വൈറൽ ആയിക്കഴിഞ്ഞു.

ഒരാഴ്ച മുന്‍പാണ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കംകുറിച്ചത്. വിരാട് കോഹ്‌ലി, ഹൃത്വിക് റോഷന്‍, സൈന നെഹ്‌വാള്‍ എന്നിവരെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ദുല്‍ഖര്‍ സല്‍മാനെ വെല്ലുവിളിച്ച് തെലുങ്ക് നടനും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.


ദുൽഖറിന്റെ ബോളിവുഡ് ചിത്രം ഓഗസ്റ്റിൽ
ചാക്കോച്ചന്റെ നായികയായി നിമിഷ സജയൻ
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here