വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ

സാമ്പത്തിക സഹായത്തിന്റെ അപേക്ഷകൾ ജൂൺ 15 ന് മുൻപായി നൽകണമെന്ന് സംഘടനാ പ്രതിനിധികൾ

0

പോയ വർഷങ്ങൾക്ക് സമാനമായി ഇക്കൊല്ലവും HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ. 80 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന കുട്ടികൾക്കാണ് സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച സംഘടനയുടെ സഹായ വാഗ്ദാനം.

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് മികച്ച വിജയം നേടിയ കുട്ടികൾക്കായി നൽകുന്ന സാമ്പത്തിക സഹായത്തിന്റെ അപേക്ഷകൾ ജൂൺ 15 ന് മുൻപായി നൽകണമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. എസ് എസ് സി എഛ് എസ് സി പരീക്ഷകളിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കാണ് തുടർ പഠനത്തിനായി സഹായം നൽകുന്നത്.

ഇതിലേക്കുള്ള അപേക്ഷകൾ wmcmumbai@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
________________________________
പ്ലാസ്റ്റിക് വിമുക്ത നഗരത്തെ പ്രോത്സാഹിപ്പിച്ചു അക്ബർ അക്കാദമി
അസീഫക്ക് നീതി തേടി മുംബൈയിലും പ്രതിഷേധം വ്യാപകം
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here