സ്ത്രീവിരുദ്ധ പരാമർശം; മുംബൈയിലെ സൈബർ ആങ്ങളമാർ എവിടെ ?

സൈബർ ലോകത്ത് സദാചാര പോലീസു ചമഞ്ഞു ഉറക്കമൊഴിച്ചിരുന്നു വാട്ട് സെപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികരിച്ചവരുടെയെല്ലാം ഇരട്ടത്താപ്പ് നയമാണ് ഇതോടെ പുറത്തായതെന്ന് സ്ത്രീപക്ഷവാദികൾ

0

സ്ത്രീകൾക്കെതിരെ അശ്‌ളീല പരാമർശം നടത്തിയതിന്റെ പേരിൽ മുംബൈയിലെ മുതിർന്ന എഴുത്തുകാരനെ പൊങ്കാലയിട്ട സാംസ്‌കാരിക ലോകം പക്ഷെ സ്ത്രീയുടെ മാന്യതയെ സംരക്ഷിക്കുവാനുള്ള നടപടികൾ ഒന്നും കൈക്കൊണ്ടില്ലെന്ന പരാതി വ്യാപകമാകുകയാണ്. വിഷയത്തിൽ മാപ്പു പറയില്ലെന്ന ‘പ്രമുഖന്റെ’ നിലപാടിനെ പരോക്ഷമായി പിന്തുണക്കുകയായിരുന്നു ചിലരെങ്കിലുമെന്നാണ് പരക്കെ സംസാരം. സൈബർ ലോകത്ത് സദാചാര പോലീസു ചമഞ്ഞു ഉറക്കമൊഴിച്ചിരുന്നു വാട്ട് സെപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികരിച്ചവരുടെയെല്ലാം ഇരട്ടത്താപ്പ് നയമാണ് ഇതോടെ പുറത്തായതെന്നാണ് സ്ത്രീപക്ഷവാദികളും പരാതിപ്പെടുന്നത്

പോയ വാരം വാഷി കേരളാ ഹൌസിൽ സംഘടിപ്പിച്ച സംവാദത്തിൽ തുല്യനീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ അതിജീവന പോരാട്ടമാണ് ചർച്ച ചെയ്തതെങ്കിലും ചങ്കരനിപ്പോഴും അവിടെ തന്നെയാണ്.

അടുത്തകാലത്ത്‌ മുംബൈയിലെ സാമൂഹ്യ മാധ്യമങ്ങളിൽ നടന്ന സ്ത്രീ വിരുദ്ധ പ്രസ്താവനകൾ അപലപനീയമാണെന്നും ഇതിനെതിരായി ശക്തമായ നിലപാട് കൈക്കൊള്ളണമെന്നും നിയമത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി ഡോ. പി ഗീത അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ കേരളാ ഹൌസിൽ നടന്ന ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ ഞായറാഴ്ച രാവിലെ 7.30 ന് കൈരളി ടി വി യിൽ കാണാം

 


അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.
സ്ത്രീകൾക്കെതിരെ കടുത്ത പരാമർശം; പ്രമുഖനെ പഞ്ഞിക്കിട്ട് മുംബൈ സാംസ്‌കാരിക ലോകം
അധോലോക മോഹവുമായാണ് ആദ്യം മുംബൈയിലെത്തുന്നതെന്ന് ചെമ്പൻ വിനോദ്

LEAVE A REPLY

Please enter your comment!
Please enter your name here