അങ്ങാടിയിൽ തോറ്റതിന് അടുക്കളയിൽ

ഡീസൽ, പെട്രോൾ, ഗ്യാസ് വില വർദ്ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെയും വില കുത്തനെ ഉയരുമെന്നുള്ള ഭീതിയിലാണ് ഉപഭോക്താക്കൾ.

0

സാധാരണക്കാരന്‍റെ വയറ്റത്തടിച്ച്‌ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഗാര്‍ഹിക സിലണ്ടറിന് 49 രൂപ കൂട്ടി ഇതോടെ 14 കിലോ സിലിണ്ടറിന് 688.50 രൂപയായി വില.

വാണിജ്യ സിലിണ്ടറിന് 78.50 രൂപ കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് ഇതോടെ പുതുക്കിയ വില 1229.50 രൂപയാക്കി. സബ്സിഡി സിലിണ്ടറിന് വില 497.84 രൂപയായി. 196.50 സബ്സിഡിയായി അക്കൗണ്ടില്‍ ലഭ്യമാകും.

ഇതോടെ വീട്ടമ്മമാരുടെ കുടുംബ ബജറ്റാണ് തകിടം മറിഞ്ഞിരിക്കുന്നത്. ഡീസൽ, പെട്രോൾ, ഗ്യാസ് വില വർദ്ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെയും വില കുത്തനെ ഉയരുമെന്നുള്ള ഭീതിയിലാണ് ഉപഭോക്താക്കൾ.


മമ്മൂട്ടിയോടൊപ്പം പോരാളിയാകാൻ സുദേവ് നായർ
കേരള ഹൌസ് – സർക്കാരിന്റെ അനുകൂല നടപടിയെ സ്വാഗതം ചെയ്തു മുംബൈ മലയാളികൾ
മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here