മുംബൈ ഫാഷൻ ലോകത്ത് വിസ്മയക്കാഴ്ചയൊരുക്കി നിഖിൽ തമ്പി

കേരളത്തിലെ മുത്തശ്ശിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ് നിഖിലിന്റെ പല ദക്ഷിണേന്ത്യൻ രീതിയിലുള്ള വസ്ത്രങ്ങളും. പാരമ്പര്യവും ആധുനീകതയും ഇഴ ചേർന്ന് രൂപ കല്പ്പന ചെയ്ത വസ്ത്രങ്ങൾ പരിഷ്കൃത നഗരത്തിന്റെ ഫാഷൻ ചിന്തകളെയാണ് ഭ്രമിപ്പിച്ചത്.

0

കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയുടെ വശ്യഭംഗി വസ്‌ത്ര ഡിസൈനുകളിലേക്കു പകർന്നാടിയപ്പോൾ മുംബൈ ഫാഷൻ ലോകത്തിനു അതൊരു വിസ്മയ കാഴ്ചയായി. . കഥകളി വേഷങ്ങളുടെ മോട്ടിഫുകള്‍ അഴകണയ്‌ക്കുന്ന പുത്തന്‍ ഡിസൈനുകള്‍ ആണ്‌ ലാക്‌മെ ഫാഷന്‍ വീക്കില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതും.

മുംബൈ മലയാളിയായ പ്രശസ്‌ത ഡിസൈനര്‍ നിഖില്‍ തമ്പിയാണ്‌ കഥകളി വേഷങ്ങളെ അവയുടെ മിഴിവുചോരാതെ തന്നെ വസ്‌ത്രാലങ്കാരത്തിലേക്ക്‌ സന്നിവേശിപ്പിച്ച്‌ ലാക്‌മെ ഫാഷന്‍ വീക്കിന്റെ ശ്രദ്ധാകേന്ദ്രമായത്‌. നിഖില്‍ അവതരിപ്പിച്ച ന്യൂ ഏജ്‌ ഇന്ത്യന്‍ പങ്ക്‌ കലക്ഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പുതിയ ട്രെന്‍ഡിനാണ്‌ തുടക്കം കുറിക്കുന്നത്‌.

വ്യോമയാന ബിസിനസ്‌ കുടുംബത്തില്‍ നിന്നെത്തുന്ന നിഖില്‍ തമ്പി മനശാസ്‌ത്ര ബിരുദധാരിയാണ്‌. ബിരുദമെടുത്ത ശേഷം ബിസിനസ് രംഗത്തേക്ക് കൊണ്ട് വരാൻ രക്ഷിതാക്കൾ ശ്രമിച്ചെങ്കിലും നിഖിലിന് പ്രിയം ഫാഷൻ ലോകത്തോടായിരുന്നു.

കേരളത്തിലെ മുത്തശ്ശിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ് നിഖിലിന്റെ പല ദക്ഷിണേന്ത്യൻ രീതിയിലുള്ള വസ്ത്രങ്ങൾ. പാരമ്പര്യവും ആധുനീകതയും ഇഴ ചേർന്ന് രൂപ കല്പ്പന ചെയ്ത വസ്ത്രങ്ങൾ പരിഷ്കൃത നഗരത്തിന്റെ ഫാഷൻ ചിന്തകളെയാണ് ഭ്രമിപ്പിച്ചത്.

വർഷങ്ങൾക്കു മുൻപ് തന്നെ ലാക്‌മെ ഫാഷന്‍ വീക്കില്‍ സാന്നിധ്യമറിയിച്ച നിഖില്‍ പിന്നീട് അനുപമയായ കഥകളി ആസ്‌പദ ഡിസൈനുകളിലൂടെ ഫാഷന്‍ ലോകത്തിന്റെ കണ്ണും കരളും കവര്‍ന്നു. ഇന്ത്യന്‍ ഫാഷന്‍ കലണ്ടറിലെ ഏറ്റവും പ്രധാന വാരമായാണ് ലാക്‌മെ ഫാഷന്‍ വീക്ക് കണക്കാക്കപ്പെടുന്നത്. കഥകളിയുടെ വര്‍ണ ഭംഗികള്‍ ഫാഷന്‍ ലോകത്ത്‌ കൂടുതല്‍ ഇടം നേടാന്‍ ഇത്‌ നിമിത്തമായി.

ചോളികള്‍, ലെഹങ്കകള്‍, ചെറിയ സാരികള്‍, കുര്‍ത്തികള്‍ എന്നിവയിലാണ്‌ കലക്ഷനിലെ സ്‌ത്രീകള്‍ക്കുള്ള ഡിസൈനുകള്‍. ലിനന്‍, കോട്ടണ്‍, സില്‍ക്ക്‌, നെറ്റ്‌ മെറ്റീരിയലുകളില്‍ തീര്‍ത്തിട്ടുള്ള ഈ ഡിസൈനുകള്‍ ഫാഷന്‍ മികവിനൊപ്പം സാധാരണ ജീവിതത്തില്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളവയുമാണ്‌.. .

ലുങ്കി അഥവാ പാലസോ പാന്റ്‌സ്‌, ബുന്‍ദ്‌ഗാല ജാക്കറ്റ്‌, വെയ്‌സ്റ്റ്‌ കോട്ട്‌ എന്നിവയാ ണ്‌ പുരുഷന്‍മാര്‍ക്കായ്‌ നിഖില്‍ തമ്പി ഒരുക്കിയിരിക്കുന്നത്‌. കഥകളി വേഷങ്ങളില്‍ നിന്നുള്ള കറുപ്പ്‌, സ്വര്‍ണ്ണ നിറങ്ങളാണ്‌ ഈ ഡിസൈനുകളില്‍ കഥകളി വേഷങ്ങളു ടെ മോട്ടീഫുകള്‍ക്കൊപ്പം സ്ഥാനം പിടിക്കുന്നത്‌.

നിഖില്‍ തമ്പിയുടെ കഥകളി അധിഷ്‌ഠിത ഡിസൈനുകള്‍ക്ക്‌ മിഴിവേകാന്‍ കഥകളി കലാകാരന്‍മാരുടെ ആഭരണങ്ങളെ ആസ്‌പദമാക്കി സൃഷ്‌ടിച്ച പുതിയ ആഭരണ നിരയും ഫാഷന്‍ വീക്കില്‍ അവതരിപ്പിച്ചു. പ്രശസ്‌ത ഡിസൈനര്‍ നിത്യ അറോറയാണ്‌ ഈ ആഭരണങ്ങള്‍ രൂപകല്‍പന ചെയ്‌തത്‌.


ദുൽഖറിന്റെ ബോളിവുഡ് ചിത്രം ഓഗസ്റ്റിൽ
അംബാനിയുടെ മക്കൾക്ക് പ്രണയ സാഫല്യം
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here