ലൈക്കുകൾക്ക് കടുത്ത ക്ഷാമം; സെലിബ്രിറ്റി പേജുകൾ പട്ടിണിയിൽ !

സോഷ്യൽ മീഡിയയിൽ സാങ്കേതിക പരിജ്ഞാനമുള്ള മാർക്കറ്റിംഗ് കമ്പനികളുടെ സേവനം ക്രിയാത്മകമായ രീതിയിൽ പേജുകൾ വിഭാവനം ചെയ്യുവാനും പ്രചരിപ്പിക്കുവാനും സുലഭമായി വിപണിയിൽ ലഭ്യമാണ്

0

സമൂഹ മാധ്യമങ്ങളിൽ ഫേസ്ബുക്കിന്റെ സ്ഥാനം ചോദ്യം ചെയ്യാനാവില്ല. ചുരുങ്ങിയ കാലം കൊണ്ടാണ് നിത്യജീവിതത്തിന്റെ ഭാഗമായി ആരോരുമറിയാതെ ഫേസ്ബുക്ക് കടന്നു കയറിയത്. പ്രശസ്തിയുടെ അളവുകോൽ മാത്രമല്ല ബന്ധങ്ങളുടെ ഊഷ്മളതകൾ പോലും ലൈക്കുകളുടെയും കമൻറുകളുടെയും അടിസ്ഥാനത്തിലേക്ക് ചുവടു മാറുകയായിരുന്നു. പരസ്പരം കാണുമ്പോൾ ഒന്ന് പുഞ്ചിരിച്ചില്ലെങ്കിലും പ്രശ്നമില്ല , പക്ഷെ ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റിൽ ഒരു ലൈക്കെങ്കിലും ചെയ്തില്ലെങ്കിൽ സംഗതി സീരിയസ്സാകും. എന്തിനേറെ ചില ഫേസ് ബുക്ക് ആപ്പുകൾ പോലും ഇത്തരം വിശകലനങ്ങളിലൂടെയാണ് നല്ല കൂട്ടുകാരെയും, അസൂയാലുക്കളെയും ശത്രുക്കളെയും വരെ നിങ്ങളോട് രഹസ്യമായി പറഞ്ഞു തരുന്നത്. ഒരു വ്യക്തിയുടെ സാമാന്യ സ്വഭാവം, ഇഷ്ടാനിഷ്ടങ്ങൾ, തുടങ്ങിയ സ്വകാര്യതകൾ ഒരു പരിധി വരെ ഫേസ്ബുക്കിലെ ആക്ടിവിറ്റികളെ അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മമായ വിശകലനങ്ങളിലൂടെ ത്വരിതപ്പെടുത്താവുന്ന അപ്ലിക്കേഷനുകൾ കുറെ കൂടി സുതാര്യമായ രീതിയിൽ ഭാവിയിൽ ഉണ്ടായേക്കാം. അതോടെ പാതിരനേരം സൂര്യനുദിച്ചാനുള്ള അവസ്ഥയാകുമോയെന്ന് ഭയപ്പെടുന്നവരും ഉപയോക്താക്കളിൽ ഉണ്ട്.

സെലിബ്രിറ്റികൾ തങ്ങളുടെ പ്രശസ്തി നിലനിർത്താനും സംവദിക്കാനുമെല്ലാം ആശ്രയിക്കുന്നത് ഫേസ്ബുക്കും ട്വിറ്ററുമാണ്. ഇതിൽ എത്ര പേർ പിന്തുടരുന്നുവെന്നതാണ് ഒരാളുടെ ജനകീയതയുടെ ആദ്യ മാനദണ്ഡം തന്നെ. മിക്കവാറും താരങ്ങൾ ഇതിനായി പ്രത്യേക ഏജൻസികളെയാണ് നിയമിച്ചിരിക്കുന്നത്. പേജിനെ സജീവമാക്കുവാനായി വീഡിയോ, ഫോട്ടോസ്, പുതിയ വിവരങ്ങളെല്ലാം ഇവരാണ് പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിന്റെ പ്രചാരം കൂടിയതോടെ ലൈക്കുകൾക്കും ക്ഷാമമായി. പഴയ പോലെ ലൈക്കാനും പറയാനുമൊന്നും പലർക്കും താല്പര്യമില്ലാതായി. സ്വന്തം ചുമരുകളിൽ തന്നെയെത്തുന്ന പോസ്റ്റുകളിൽ ഒതുങ്ങി പലരും. ബാക്കിയുള്ളവർ വാട്ട്സപ്പ് തുടങ്ങിയ കുറെ കൂടി സ്വകാര്യതയുള്ള മാധ്യമങ്ങളിലേക്ക് ചേക്കേറിയതോടെ പല സെലിബ്രിറ്റി പേജുകളും പട്ടിണിയിലായി. മുൻ നിര താരങ്ങൾക്ക് ലൈക്കും അനുകൂലമായ കമന്റ്സും നിക്ഷേപിക്കാനായി വാടക ഫാൻസുകളും വിപണിയിൽ ലഭ്യമായി. ഇതോടെ ഈ മേഖലയിലെ തൊഴിൽ സാധ്യതയും വർധിച്ചു. ഇന്ന് മിക്കവാറും കോർപ്പറേറ്റ് കമ്പനികൾ, സെലിബ്രിറ്റി പേജുകൾ തുടങ്ങിയവയെല്ലാം ഇത്തരം സോഷ്യൽ മീഡിയ മാർക്കറ്റിംഗ് കമ്പനികളാണ് മാനേജ് ചെയ്യുന്നത്. ലൈക്കുകൾ വിൽക്കാനുണ്ടെന്ന് അലറി വിളിക്കുന്ന ആക്രി കച്ചവടക്കാരെ പോലുള്ളവരും ഓൺലൈൻ ചന്തയിൽ സുലഭമായി കാണാം. പക്ഷെ ഇവരുടെയെല്ലാം വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ്.

സോഷ്യൽ മീഡിയയിൽ സാങ്കേതിക പരിജ്ഞാനമുള്ള  മാർക്കറ്റിംഗ് കമ്പനികൾ ക്രിയാത്മകമായ രീതിയിൽ പേജുകൾ വിഭാവനം ചെയ്യുവാനും കോർപറേറ്റുകൾക്ക് സഹായകമാണ്. ഇത്തരം സേവനങ്ങൾ ടാർഗറ്റ് ഓഡിയൻസ്, വിഷയത്തിന് അനുകൂലമായ കീ വേർഡുകൾ, എന്നിവയെ ശാസ്ത്രീയമായി ഉപയോഗിച്ച് പേജുകളെ ശരിയായ ദിശയിലേക്ക് നയിക്കുവാൻ പ്രാപ്യമാക്കുന്നു. പോസ്റ്റുകൾ കൂടുതൽ പേരിൽ എത്തിച്ചേരുവാൻ സ്വീകരിക്കുന്ന ചിട്ടയായ രീതികളിൽ കുറെ ഘടകങ്ങളുണ്ട്. അത് പോലെ തന്നെ ചുരുങ്ങിയ ചിലവിൽ കൂടുതൽ പേരിൽ എത്തി ചേരുവാൻ കഴിയുന്ന പെയ്ഡ് സർവീസുകളും ഫേസ്ബുക്കിൽ ലഭ്യമാണ്


നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും
ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി

 

LEAVE A REPLY

Please enter your comment!
Please enter your name here