സഞ്ജുവായി പൊരുത്തപ്പെടാൻ രൺബീറിന് കഴിഞ്ഞിരുന്നില്ലെന്ന് സംവിധായകൻ; പിന്നീടെന്ത് സംഭവിച്ചു?

സഞ്ജുവിന്റെ മാനറിസവുമായി രൺബീറിന്റെ പ്രകടനങ്ങൾ ഒട്ടും തൃപ്തികരമായിരുന്നില്ലെന്നും ഒരു ഘട്ടത്തിൽ ചിത്രം വേണ്ടെന്ന് വരെ വയ്ക്കുവാൻ തീരുമാനിച്ചതായിരുന്നുവെന്നും രാജ്‌കുമാർ

0

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന ‘സഞ്ജു’ എന്ന ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കു വച്ച് കൊണ്ട് സംസാരിക്കവെയാണ് സംവിധായകൻ രാജ്‌കുമാർ ഹിറാനി നായകനായ രൺബീർ കപൂറിന്റെ കുറിച്ചും ഇത്തരമൊരു സിനിമയെടുക്കാനുള്ള സാഹചര്യത്തെ കുറിച്ചും മനസ്സ് തുറന്നത്.

ഒരു സയൻസ് ഫിക്ഷനിൽ അഭിനയിച്ച പ്രതീതിയായിരുന്നു തനിക്കെന്നാണ് രൺബീർ കപൂർ ചിത്രത്തിലെ അനുഭവം പങ്കു വച്ച് സംസാരിച്ചത്. മയക്കുമരുന്ന്, കാമുകിമാര്‍, അധോലോകം, ജയില്‍ ജീവിതം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സഞ്ജുവിന്റെ കഥാ സാഹചര്യങ്ങളുമായി രൺബീറിന് പൊരുത്തപ്പെടാൻ മൂന്നു മാസമെടുത്തുവെന്നാണ് രാജ്‌കുമാർ ഹിരാനിയും പറയുന്നത്. പ്രാഥമിക ടെസ്റ്റുകളിൽ സഞ്ജുവിന്റെ മാനറിസവുമായി രൺബീറിന്റെ പ്രകടനങ്ങൾ ഒട്ടും തൃപ്തികരമായിരുന്നില്ലെന്നും ഒരു ഘട്ടത്തിൽ ചിത്രം വേണ്ടെന്ന് വരെ വയ്ക്കുവാൻ തീരുമാനിച്ചതായിരുന്നുവെന്നും രാജ്‌കുമാർ വെളിപ്പെടുത്തി. എന്നാൽ തുടർച്ചയായി നടത്തിയ റിസർച്ചും, നിരീക്ഷണവും കഠിന പരിശ്രമവുമാണ് അക്ഷരാർഥത്തിൽ ഒരു പരകായ പ്രവേശത്തിന് രൺബീറിനെ സഹായിച്ച ഘടകങ്ങൾ എന്നാണ് രാജ്‌കുമാറിന്റെ അഭിപ്രായം.

 

വെറും കാരിക്കേച്ചർ നിലവാരത്തിലേക്ക് സഞ്ജുവിന്റെ റോൾ പരിണമിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നാണ് തിരക്കഥാകൃത്ത് അഭിജാത്ത് ജോഷിയും പറയുന്നത്. സഞ്ജയ് ദത്തിനെ വാഴ്ത്തുവാനോ സഹതാപം പിടിച്ചു പറ്റുന്ന രീതിയോ തിരക്കഥയിൽ സ്വീകരിച്ചിട്ടില്ലെന്നും ജോഷി പറഞ്ഞു.

പി കെ, ത്രീ ഇഡിയറ്റ്‌സ്, ലഗേ രഹോ മുന്നാഭായ്, മുന്നാഭായ് എംബിബിഎസ് എന്നീ ജനപ്രിയ ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിച്ച സംവിധായകനില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും ഒരു മികച്ച എന്റര്‍ടെയ്‌നറിൽ കുറഞ്ഞതൊന്നും ആയിരിക്കില്ല. ജൂൺ 29നാണ് ചിത്രത്തിന്‍റെ റിലീസ്.


ദുൽഖറിന്റെ ബോളിവുഡ് ചിത്രം ഓഗസ്റ്റിൽ
ചാക്കോച്ചന്റെ നായികയായി നിമിഷ സജയൻ
കിംഗ് ഖാനെ തോൽപ്പിക്കാനാവില്ല മക്കളെ!
ജഗദീഷിനും മനോജിനും ‘വളർച്ച’യില്ലെന്ന് റസൂൽ
നീരാളിയിലൂടെ തിരിച്ചു വരുന്ന നാദിയ മൊയ്തു

LEAVE A REPLY

Please enter your comment!
Please enter your name here